മലപ്പുറം: ചാലിയാറില്‍ ആത്മഹത്യ ചെയ്ത പതിനേഴുകാരിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. പെണ്‍കുട്ടി മരിക്കുന്നതിന് മുന്‍പായി സഹോദരിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശത്തില്‍ ആത്മഹത്യയെ കുറിച്ച് പറഞ്ഞത് വ്യക്തമാണെന്ന് വാഴക്കാട് പൊലീസ് പറഞ്ഞു. കൊലപാതകമാണെന്ന സംശയം പോലീസ് തള്ളി.
അതേസമയം, കരാട്ടെ മാസ്റ്റര്‍ സിദ്ദിഖ് അലിയില്‍ നിന്നുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് പെണ്‍കുട്ടി പറഞ്ഞിരുന്നുവെന്ന് സ്കൂള്‍ അധ്യാപകന് പ്രതികരിച്ചിരുന്നു. ഫെബ്രുവരി ആറിനാണ് പെണ്‍കുട്ടി അധ്യാപകനോട് വിവരങ്ങള്‍ പറഞ്ഞത്. എന്നാല്‍ പരാതി കുറച്ച് കഴിഞ്ഞ് നല്കിയാല് മതിയെന്ന തീരുമാനത്തിലായിരുന്നു പെണ്‍കുട്ടി. കരാട്ടെ മാസറ്ററില്‍ നിന്നുണ്ടായ ദുരനുഭവത്തില്‍ പെണ്‍കുട്ടി വലിയ വിഷമത്തിലായിരുന്നുവെന്നും അധ്യാപകന് പറഞ്ഞു. വിഷമം താങ്ങാനാവാതെ കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ നിഗമനം.