ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ചര്‍ച്ച തൃപ്തികരമായില്ല. സീറ്റ് അനുവദിക്കുന്നതില്‍ ഹൈക്കമാന്‍ഡ് ഇടപെടില്ലെന്നും ഉത്തരവാദിത്തം കേരള നേതൃത്വത്തിനാണെന്നും തീരുമാനം കേരള നേതാക്കള്‍ എടുക്കട്ടെയെന്നും എഐസിസി വ്യക്തമാക്കി.
മൂന്നാം സീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസുമായി മുസ്ലിം ലീഗ് ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ച തൃപ്തികരമാണെന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലീഗിന് മൂന്നാം സീറ്റില്ലെന്നും പകരം രാജ്യസഭാ സീറ്റ് നല്‍കാമെന്നുള്ള നിലപാടിലാണ് കോണ്‍ഗ്രസ്.
ചര്‍ച്ചയെക്കുറിച്ച് അഭ്യൂഹങ്ങളൊന്നും വേണ്ട. ശിഹാബ് തങ്ങള്‍ സ്ഥലത്തെത്തിയ ശേഷം 27 ന് മുസ്ലീം ലീഗ് യോഗം ചേരും. ഇന്നുണ്ടായ ചര്‍ച്ചയുടെ വിവരങ്ങള്‍ വിലയിരുത്തി അന്ന് തന്നെ കാര്യങ്ങള്‍ അറിയിക്കാം. കോണ്‍ഗ്രസും ചര്‍ച്ചയുടെ കാര്യങ്ങള്‍ നേതൃത്വവുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചിരുന്നു. അതേസമയം ലീഗ് സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും. പാണക്കാട്ട് നാളെ നിര്‍ണായക യോഗം ചേരും.