Newsperseconds.com

തൃശ്ശൂരില്‍ ഇത്തവണ വന്‍ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് വിജയിക്കും; വി എസ് സുനില്‍ കുമാര്‍

Ww

തിരുവനന്തപുരം: തൃശ്ശൂരില്‍ ഇത്തവണ വന്‍ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് വിജയിക്കുമെന്ന് വി എസ് സുനില്‍ കുമാര്‍. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ത്ഥിപ്പട്ടിക അന്തിമമായതോടെ തൃശൂര്‍ പിടിക്കാന്‍ തയാറെടുക്കുകയാണ് സുനില്‍ കുമാര്‍. കഴിഞ്ഞ തവണ ഉണ്ടായതുപോലെയല്ല, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തൃശൂരില്‍ ഇത്തവണ പരാജയമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഒരു മതേതര രാഷ്ട്രമാകണമെന്നും നമ്മുടെ നാടിന്റെ ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഐക്യത്തോടെയും സന്തോഷത്തോടെയും പരസ്പരം ഭയമില്ലാതെ ഈ രാജ്യത്തെ ജനങ്ങള്‍ വോട്ട് ചെയ്യണമെന്നാണ് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം, കേരളത്തില്‍ നാല് ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സിപിഐ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, മാവേലിക്കരയില്‍ യുവനേതാവ് സി എ അരുണ്‍ കുമാര്‍, തൃശ്ശൂര്‍ വി എസ് സുനില്‍ കുമാര്‍, വയനാട് ആനി രാജ എന്നിവരാണ് മത്സരിക്കുന്നത്. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നാലു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

Share this Article

Leave a Comment