തിരുവനന്തപുരം; കര്‍ഷകരില്‍നിന്ന് നെല്ല് സംഭരിക്കുന്നതിന് സംസ്ഥാന സിവില്‍ സപ്ലൈസ് കോര്പറേഷന് 200 കോടി രുപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിന് സീസ്ഥാന പ്രോത്സാഹന ബോണസ് ആയാണ് തുക അനുവദിച്ചത്.
കഴിഞ്ഞ ജൂലൈയില്‍ സപ്ലൈകോയ്ക്ക് 250 കോടി രൂപ അനുവദിച്ചിരുന്നു. വിപണി ഇടപെടലിന് 190 കോടി രൂപയും നെല്ല് സംഭരണത്തിന് 60 കോടി രൂപയുമാണ് അനുവദിച്ചത്. ഇതിനുപുറമെ, സംഭരിച്ച് സൂക്ഷിച്ചിരുന്ന നെല്ല് പ്രളയക്കാലത്ത് നശിച്ചതിന് നഷ്ടപരിഹാരമായി മില്ലുടമകള്‍ക്ക് നല്കാന് 10 കോടി രുപയും നല്കി. ഓരോ സീസണിലും ശരാശരി 50 മില്ലുകള്‍ നെല്ല് സംഭരണത്തിന് വന്നിരുന്ന സ്ഥാനത്ത് ഇത്തവണ 11 മില്ലുകള്‍ മാത്രമാണ് രംഗത്തുള്ളത്. ബാങ്ക് കണ്‍സോര്‍ഷ്യത്തിന്റെ നിഷേധാത്മക നിലപാടും കുടിശിക കൈമാറുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയും മൂലം കര്‍ഷകര്‍ക്ക് യഥാസമയം നെല്ലിന്റെ പണം കൈമാറാനും കഴിയാത്ത അവസ്ഥയാണ്. ചെറിയ വിലയ്ക്ക് സ്വകാര്യ മില്ലുകള്‍ക്ക് നെല്ല് കൊടുക്കേണ്ട ഗതികേടിലാണ് മിക്ക കര്‍ഷകരും.