മലപ്പുറം: മലപ്പുറത്തും പൊന്നാനിയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. ഇടി മുഹമ്മദ് ബഷീര്‍ മലപ്പുറത്തും അബ്ദുസമ്മദ് സമദാനി പൊന്നാനിയിലും മല്‍സരിക്കും. സീറ്റ് നല്‍കണമെന്ന യൂത്ത് ലീഗിന്റെ ആവശ്യം അംഗീകരിച്ചില്ല. തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നിന്നും നവാസ് ഗനിയും മത്സരിക്കും. പാണക്കാട്ട് നടന്ന നേതൃയോഗത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്ത് വിട്ടത്.
മൂന്നാം സീറ്റെന്ന ലീഗിന്റെ ആവശ്യം അംഗീകരിച്ചില്ല. പകരമായി അനുവദിച്ച രാജ്യസഭാ സീറ്റില്‍ മത്സരിക്കാനും മുസ്ലിം ലീഗ് തീരുമാനിച്ചു. രാജ്യസഭാ സീറ്റിലെക്കുള്ള സ്ഥാനാര്‍ത്ഥിയെ പിന്നീട് പ്രഖ്യാപിക്കും. പൊന്നാനിയ്ക്ക് പകരം മലപ്പുറം വേണമെന്ന ഇ ടി മുഹമ്മദ് ബഷീറിന്റെ ആവശ്യം മുസ്ലിം ലീഗ് നേതൃയോഗം അംഗീകരിക്കുകയായിരുന്നു. ഇടിയുടെ പ്രായവും പാര്‍ട്ടി നേതാവെന്ന നിലയ്ക്കുള്ള തിരക്കുകളും പരിഗണിച്ചാണ് പൊന്നാനിക്ക് പകരം മലപ്പുറം നല്‍കിയത്.