Newsperseconds.com

എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷ തീയ്യതികള്‍ പ്രഖ്യാപിച്ചു; ഏപ്രില്‍ ഒന്നിന് മൂല്യനിര്‍ണയം ആരംഭിക്കും

Capture

സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷ തീയ്യതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 4 മുതല്‍ എസ്എസ്എല്‍സി പരീക്ഷകളും മാര്‍ച്ച് ഒന്ന് മുതല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഏപ്രില്‍ ഒന്നിന് മൂല്യനിര്‍ണയം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

4,27105 കുട്ടികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 441213 വിദ്യാര്‍ത്ഥികള്‍ ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷ എഴുതുന്നത്. 2016 പരീക്ഷ കേന്ദ്രങ്ങള്‍ ആണ്. എസ്. എസ്. എല്‍. സി, റ്റി. എച്ച്. എസ്. എല്‍. സി, എ. എച്ച്. എസ്. എല്‍. സി പരീക്ഷകള്‍ മാര്‍ച്ച് 4 മുതല്‍ ആരംഭിയ്ക്കും.

ഉത്തരകടലാസ് വിതരണം, ചോദ്യപേപ്പര്‍ സൂക്ഷിക്കുന്നത് എന്നിവ സംബന്ധിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. 536 കുട്ടികള്‍ ഗള്‍ഫിലും 285 പേര്‍ ലക്ഷദ്വീപിലും പരീക്ഷ എഴുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഹയര്‍ സെക്കന്ററി തലത്തില്‍ 4,14151 പ്ലസ് വണ്ണിലും 4,41213 പ്ലസ്ടുവിലും പരീക്ഷ എഴുതുന്നുണ്ട്. 27,000 അധ്യാപകരെയാണ് പരീക്ഷ ഡ്യൂട്ടിയ്ക്കായി നിയമിച്ചിട്ടുള്ളത്.

Share this Article

Leave a Comment