കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍ ഹരിയുടെ സംസ്‌ക്കാരചടങ്ങുകള്‍ ഇന്ന് നടക്കും. രാവിലെ മുതല്‍ 11 മണി വരെ മായന്നൂര്‍ തണല്‍ ബാലാശ്രമത്തില്‍ പൊതുദര്‍ശനമുണ്ടാകും. ശേഷം ഐവര്‍മഠ ശ്മശാനത്തിലാണ് സംസ്‌കാരം.
വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരിക്കെയാണ് ആര്‍ ഹരി അന്തരിച്ചത്. 93 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ടാറ്റ ഓയില്‍ മില്‍സില്‍ അസിസ്റ്റന്റ് അക്കൗണ്ടന്റായ രംഗ ഷേണായിയുടേയും പത്മാവതിയുടേയും മകനായി 1930 ഡിസംബര്‍ അഞ്ചിനായിരുന്നു ജനനം. 1990ല്‍ അഖില ഭാരതീയ സഹ ബൗദ്ധിക് പ്രമുഖായി. 91ല്‍ ബൗധിക് പ്രമുഖും.
1990 മുതല്‍ 2005 വരെയായിരുന്നു ബൗധിക് പ്രമുഖ് സ്ഥാനം വഹിച്ചത്. 75ാം വയസില്‍ ഔദ്യോഗിക ചുമതകളില്‍ നിന്ന് ഒഴിഞ്ഞു. രണ്ടു വര്‍ഷംകൂടി ചില പ്രത്യേക ചുമതലകള്‍ തുടര്‍ന്നു. 2007 മുതല്‍ പ്രചാരക് മാത്രമായി. മലയാളം, കൊങ്കണി, തമിഴ്, ഹിന്ദി, സംസ്‌കൃതം, ഇംഗ്ലിഷ്, മറാഠി, ഗുജറാത്തി, ബംഗാളി, അസമീസ് എന്നീ 10 ഭാഷകള്‍ അറിയാവുന്ന ഹരി വിവിധ ഭാഷകളിലായി അറുപതോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.