വയനാട്: പൂക്കോട് വെറ്ററിനറി കോളേജില്‍ ക്രൂരമായ റാഗിങിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥി മരിച്ച സംംഭവത്തില്‍ 19 പേര്‍ക്ക് 3 വര്‍ഷത്തേക്ക് പഠനവിലക്ക് ഏര്‍പ്പെടുത്തി. പ്രതിപട്ടികയില്‍ 18 പേരാണുള്ളത്. ഇതിന് പുറമെ ഒരാള്‍ക്ക് കൂടി പഠന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോളേജ് ആന്റി റാഗിംഗ് കമ്മറ്റിയുടേതാണ് നടപടി.
ഇതോടെ പ്രതിപ്പട്ടികയിലുള്ള ഒരാള്‍ക്കും രാജ്യത്തെവിടെയും പഠിക്കാനാകില്ല. ഹോസ്ററല് നടുമുറ്റത്ത് വെച്ച് പരസ്യവിചാരണ ചെയ്ത സിദ്ധാര്‍ത്ഥിന്റെ മനോവിഷമമാണ് അവനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. കണ്ടുനിന്ന ഒരാള്‍ പോലും അവനെ സഹായിച്ചില്ല എന്നതും കടുത്ത മാനസികസമ്മര്‍ദ്ദത്തിലേക്ക് സിദ്ധാര്‍ത്ഥനെ എത്തിച്ചുവെന്നതും ആത്മഹത്യയിലേക്കുള്ള ഒരു കാരണമാണെന്ന് പോലീസ് കണ്ടെത്തി.
ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാര്‍ത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലില്‍ റാഗിങിന് ഇരയായ സിദ്ധാര്‍ത്ഥ് ആത്മഹത്യ ചെയ്യുകയായിരുന്നു. പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകളില്‍ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്. ആത്മഹത്യാ പ്രേരണ, മര്‍ദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.