Newsperseconds.com

തൃശ്ശൂരില്‍ സുരോഷ്‌ഗോപി തന്നെ; അനില്‍ആന്റണിയും ശോഭാസുരേന്ദ്രനും പട്ടികയില്‍; സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പുറത്തുവിട്ട് ബിജെപി

Capture

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തുവിട്ടു. കേരളത്തില്‍12 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും. കാസര്‍കോഡ് – എം എല്‍ അശ്വനി, തൃശൂര്‍ – സുരേഷ് ഗോപി, ആലപ്പുഴ – ശോഭ സുരേന്ദ്രന്‍, പത്തനംതിട്ട – അനില്‍ ആന്റണി, കണ്ണൂര്‍ – സി രഘുനാഥ്, മലപ്പുറം – ഡോ. അബ്ദുള്‍ സലാം, വടകര – പ്രഫുല്‍ കൃഷ്ണ, പൊന്നാനി – നിവേദിത സുബ്രഹ്മണ്യന്‍, ആറ്റിങ്ങല്‍ – വി മുരളീധരന്‍, കോഴിക്കോട് – എം ടി രമേശ്, പാലക്കാട് – സി കൃഷ്ണകുമാര്‍ എന്നിവരാണ് ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്.

ഡല്‍ഹി ബിജെപി ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ തന്നെ മത്സരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധി നഗറില്‍ മത്സരിക്കും. കിരണ്‍ റിജിജു അരുണാചല്‍ വെസ്റ്റില്‍ നിന്നും ജനവിധി തേടും. അസം മുഖ്യ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ദിബ്രുഗര്‍ഹ് സീറ്റില്‍ മത്സരിക്കും. അതേസമയം, തമിഴ്‌നാട്ടിലെ ഒരു മണ്ഡലത്തിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ പ്രമുഖ നേതാക്കളെല്ലാം ആദ്യ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

Share this Article

Leave a Comment