വയനാട് പൂക്കോട്ട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ നെടുമാങ്ങാട്ടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി. വീട്ടിലെത്തി മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും സുരേഷ്ഗോപി ആശ്വസിപ്പിച്ചു. സിദ്ധാര്‍ത്ഥിന്റെ കുടുംബത്തിന് ആത്മധൈര്യം പകരാനുള്ള സന്ദര്‍ശനം ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നികൃഷ്ടമായ പൈശാചികമായ അവസ്ഥയാണെന്നും സത്യാവസ്ഥ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു കുടുംബത്തിനും ഇങ്ങനെ ഒരു അവസ്ഥ വരരുതെന്നും രാഷ്ട്രീയം മാറ്റിവച്ച് തിരുത്താന്‍ ഭരണകര്‍ത്താക്കള്‍ ശ്രമിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. സിബിഐ പോലുള്ള ഏജന്‍സി അന്വേഷിക്കണമെന്നും ആദ്യം അറസ്റ്റ് ചെയ്യേണ്ടത് വൈസ് ചാന്‍സലറെയാണ് അദ്ദേഹം പറഞ്ഞു.
അതേസമയം സിദ്ധാര്‍ഥന്റെ മരണത്തില്‍ പിടിയിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹജരാക്കും. പ്രതിപ്പട്ടികയിലെ എല്ലാവരെയും ഇന്നലെയോടെ പിടിയിലായിരുന്നു. 18 പ്രതികളാണ് കേസിലുള്ളത്. ഇവരെ കാമ്പസിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് നീക്കം. സിദ്ധാര്‍ത്ഥനെ നാലിടത്ത് വെച്ച് പ്രതികള്‍ മര്‍ദിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രതികള്‍ ചോദ്യം ചെയ്തു വരികയാണ്.