Newsperseconds.com

കേക്ക് കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു; അമ്മയും സഹോദരനും ചികിത്സയില്‍

Capture

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സ്ഥിരീകരിച്ചു. ഇലകമണ്‍ കല്ലുവിള വീട്ടില്‍ ബിനു ആണ് മരിച്ചത്. ഇലകമണ്ണിലെ ഒരു സ്റ്റേഷനറി കടയില്‍ നിന്നും ബിനു കേക്ക് വാങ്ങിയിരുന്നു. വീട്ടില്‍ വെച്ച് അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം രാത്രി കേക്ക് കഴിച്ചു. രാത്രി ബിനുവിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.

എന്നാല്‍, വയറിളക്കവും ഛര്‍ദ്ദിയുമുണ്ടായെങ്കിലും കൂട്ടാക്കിയില്ല. രാവിലെയോടെ കൂടുതല്‍ അവശനായ ബിനുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ബിനുവിന്റെ അമ്മയും സഹോദരങ്ങളും ആശുപത്രിയില്‍ ചികിത്സയിലാണ്.

Share this Article

Leave a Comment