Newsperseconds.com

പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് പതിനേഴുകാരിക്ക് നേരെ ആസിഡ് അക്രമണം; നിലമ്പൂര്‍ സ്വദേശിയായ എംബിഎ വിദ്യാര്‍ത്ഥി അറസ്റ്റില്‍

Capture

മംഗളൂരു: കഡബയിലുള്ള ഗവണ്‍മെന്റ് സ്‌കൂളില്‍ ആസിഡ് ആക്രമണത്തെ തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. സംഭവത്തില്‍ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്ക് സ്വദേശി അബിന്‍ (23) നെ കഡബ പൊലീസ് അറസ്റ്റ് ചെയ്തു.

സഹപാഠികള്‍ക്കൊപ്പമുണ്ടായിരുന്ന പതിനേഴുകാരിക്ക് നേരെ അബിന്‍ ആസിഡ് ഒഴിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. പ്രണയം നിരസിച്ചതിനെ തുടര്‍ന്നാണ് ആസിഡ് ഒഴിച്ചതെന്നാണ് സൂചന. ഒരു പെണ്‍കുട്ടിയെ മാത്രമായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ മറ്റു കുട്ടികളുടെ ശരീരത്തിലേക്കും ആസിഡ് തെറിക്കുകയായിരുന്നു. മൂവരും സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.

പ്രതി മാസ്‌ക്കും തൊപ്പിയും ധരിച്ചാണ് സ്‌കൂള്‍ വളപ്പിലെത്തിയത്. പോലീസ് അറസ്റ്റ് ചെയ്ത അബിന്‍ എംബിഎ വിദ്യാര്‍ത്ഥിയാണ്. പെണ്‍കുട്ടികള്‍ പരീക്ഷാ ഹാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം.

Share this Article

Leave a Comment