Newsperseconds.com

നാളെ സംസ്ഥാനവ്യാപകമായി കെഎസ് യു വിദ്യാഭ്യാസ ബന്ദ്

Capture

തിരുവനന്തപുരം: നാളെ സംസ്ഥാനവ്യാപകമായി കെഎസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കെഎസ് യു നടത്തിയ മാര്‍ച്ചില്‍ പൊലീസ് നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്. പ്രതിഷേധത്തില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ വന്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.

‘കെട്ടിത്തൂക്കി കൊന്നില്ലേ’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കെഎസ് യു മാര്‍ച്ച് നടത്തിയത്. എസ് എഫ് ഐയുടെ ഗുണ്ടായിസം അവസാനിപ്പിക്കുക, ഇടിമുറികള്‍ തകര്‍ക്കപ്പെടുക, ഏക സംഘടനാ വാദം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കെഎസ്‌യു മാര്‍ച്ചില്‍ ഉന്നയിച്ചത്. മാര്‍ച്ചില്‍ പ്രതിഷേധക്കാര്‍ പോലീസിനെ കല്ലറിഞ്ഞു. ബാരിക്കേഡ് തകര്‍ത്ത് ക്യാമ്പസിനുള്ളില്‍ പ്രവേശിക്കാന്‍ നോക്കിയതോടെയാണ് പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമായത്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Share this Article

Leave a Comment