Newsperseconds.com

ഭാരത് അരിയെ വെല്ലാന്‍ സര്‍ക്കാരിന്റെ കെഅരി; ഉടന്‍ റേഷന്‍ കടകളില്‍ എത്തും

Capture

തിരുവനന്തപുരം: ഭാരത് അരിക്ക് പകരമായി കേരള സര്‍ക്കാരിന്റെ പുതിയ കെ അരി ഉടന്‍ റേഷന്‍ കടകളില്‍ എത്തും. കാര്‍ഡുടമകള്‍ക്ക് സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ നിന്ന് 10 കിലോ അരി വാങ്ങാമെന്നും കെഅരിക്ക് ഭാരത് അരിയെക്കാള്‍ ഗുണമേന്മ ഉള്ളതായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യമന്ത്രി ജിആര്‍ അനിലാണ് ഇന്ന് കെ റൈസ് പ്രഖ്യാപിക്കുക. മുഖ്യമന്ത്രിയുടെ സൗകര്യം അനുസരിച്ചാകും ഉദ്്ഘാടന തീയതി തീരുമാനിക്കുക. റേഷന്‍കാര്‍ഡുടമകള്‍ക്ക് മാസം തോറും അഞ്ച് കിലോ വീതം കെ റൈസ് നല്‍കാനാണ് ഭക്ഷ്യവകുപ്പിന്റെ ആലോചന. ജയ, കുറുവ, മട്ട അരി ഇനങ്ങളാണ് വിതരണം ചെയ്യുന്നത്.

അതേ സമയം, ജയ അരി 29 രൂപയ്ക്കും കുറുവ, മട്ട അരി ഇനങ്ങള്‍ 30രൂപയ്ക്കും സപ്ലൈകോ സ്റ്റോറുകള്‍ വഴി ലഭ്യമാക്കും. എന്നാല്‍ ഭാരത് അരി 29 രൂപയ്ക്കാണ് വില്‍ക്കുന്നത്. അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന വിലയിടാനാണ് പദ്ധതി. നാളത്തെ മന്ത്രിസഭാ യോഗത്തില്‍ വിലയില്‍ അന്തിമ തീരുമാനമുണ്ടാക്കും.

Share this Article

Leave a Comment