Newsperseconds.com

സ്വാമി അമൃത ചൈതന്യ എന്ന പേരില്‍ ആള്‍ദൈവമായി പ്രശസ്തനായ സന്തോഷ് മാധവന്‍ മരിച്ചു

Capture

തിരുവനന്തപുരം: സ്വാമി അമൃത ചൈതന്യ എന്ന പേരില്‍ ആള്‍ദൈവമായി പ്രശസ്തനായ സന്തോഷ് മാധവന്‍ മരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

വിവാദങ്ങളിലൂടെയും തട്ടിപ്പ്‌കോസിലും സ്ത്രീപീഡന കേസിലും സന്തോഷ്മാധവന്‍ പ്രതിയായി ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അനധികൃതമായി കയ്യടക്കിവച്ചിരുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതാണ് അവസാനമായി സന്തോഷ് മാധവന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. അത് കൂടാതെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തില്‍ ഇയാള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.

2004 മുതല്‍ യുണൈറ്റഡ് അറബ് എമിറേറ്റില്‍ നടത്തിയ തട്ടിപ്പ് കേസില്‍ ഇന്റര്‍പോളിന്റെ അന്വേഷണത്തിലാണ് സന്തോഷ് മാധവന്‍. 2002ല്‍ തന്നെ 400,000 ദിര്‍ഹം വഞ്ചിച്ചതായി ദുബായ് ആസ്ഥാനമായുള്ള ഇന്ത്യന്‍ വനിത സെറാഫിന്‍ എഡ്വിന്‍ ആരോപിച്ചു. തന്റെയും മാതാപിതാക്കളുടെയും പേരില്‍ ശാന്തിതീരം ട്രസ്റ്റ് സ്ഥാപിച്ചു. 2008ല്‍ കൊച്ചിക്ക് സമീപം തട്ടിപ്പ് നടത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

Share this Article

Leave a Comment