Newsperseconds.com

സി-സ്‌പേസ്; സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആദ്യ ഒടിടി പ്ലാറ്റ്‌ഫോം; മുഖ്യമന്ത്രി പിണറായിവിജയന്‍ ഉദ്ഘാടനം ചെയ്തു

Capture

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോമായ ‘സിസ്പേസ്’ മുഖ്യമന്ത്രി പിണറായിവിജയന്‍ ഉദ്ഘാടനം ചെയ്തു. ഇത് മലയാള സിനിമയുടെ മുന്നോട്ടുള്ള യാത്രയിലെ നിര്‍ണായക ചുവടുവയ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചു.

മുഖ്യധാരാ സിനിമാ വ്യവസായത്തെ ദ്രോഹിക്കാതെ കലാ-സാംസ്‌കാരിക മൂല്യമുള്ള സിനിമകള്‍ക്ക് പ്രാധാന്യം നല്‍കുന്ന സംരംഭമാണിത്. ലാഭം നേടുക എന്നത് സ്വകാര്യ-മേഖലയിലെ ഒടിടി പ്ലാറ്റ്ഫോമുകളുടെ പ്രധാന ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭാവിയില്‍ മലയാള സിനിമയെ നിര്‍വചിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യകളുടെ പ്രയോജനം കൂടിയാണ് സിസ്പേസിന്റെ ലോഞ്ച് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടുന്ന സിനിമകള്‍ പ്ലാറ്റ്ഫോമില്‍ സ്ട്രീം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഒടിടി പ്ലാറ്റ്‌ഫോം പുറത്തിറക്കുന്നത്. കെഎസ്ഡിഎഫ്‌സിക്കാണ് സി- സ്‌പേസിന്റെ നിര്‍വഹണ ചുമതല. ആദ്യഘട്ടത്തില്‍ 42 സിനിമകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ 35 ഫീച്ചര്‍ ഫിലിമുകളും 6 ഡോക്യുമെന്ററികളും ഒരു ഹ്രസ്വചിത്രവുമാണ് ഉള്ളത്. കാണുന്ന സിനിമയ്ക്ക് മാത്രം പണം നല്‍കുന്ന രീതിയാണിത്.

പ്ലാറ്റ്‌ഫോമിലേക്കുള്ള സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനായി 60 അംഗക്യുറേറ്റര്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ ശുപാര്‍ശ ചെയ്യുന്ന സിനിമകള്‍ മാത്രമേ സി-സ്‌പേസില്‍ പ്രദര്‍ശിപ്പിക്കുകയുള്ളൂ. ഈടാക്കുന്ന തുകയുടെ പകുതി തുക ലാഭവിഹിതമായി പ്രൊഡ്യൂസര്‍ക്ക് നല്‍കുന്നതാണ്. ആപ്പ് സ്റ്റോര്‍, പ്ലേസ്റ്റോര്‍ എന്നിവ മുഖാന്തരം സി- സ്‌പേസ് ഡൗണ്‍ലോഡ് ചെയ്യാനാകും. സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടുന്ന സിനിമകള്‍ പ്ലാറ്റ്ഫോമില്‍ സ്ട്രീം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Share this Article

Leave a Comment