Newsperseconds.com

എം.ടി രമേഷിന്റെ സ്ഥാനാര്‍ഥിത്വം എന്‍.ഡി.എ വോട്ട് ബാങ്കില്‍ വലിയ മാറ്റം സൃഷ്ടിക്കും; റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ( അത്‌വാലെ )

Untitled 1

കോഴിക്കോട്: ലോകസഭ ഇലക്ഷനില്‍ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ വിജയത്തെ സംബന്ധിച്ച് പ്രത്യേക ചര്‍ച്ച നടത്തി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ( അത്വാലെ ). എന്‍.ഡി.എ ഘടക കക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ( അത്വാലെ ) യുടെ കോഴിക്കോട് ജില്ലാ തല പാര്‍ലമെന്റ് ഇലക്ഷന്‍ വിശദീകരണവിലയിരുത്തല്‍ യോഗത്തിലാണ് എം.ടി രമേഷിന്റെ വിജയസാധ്യതകളെ കുറിച്ച് ചര്‍ച്ച നടന്നത്.

ചര്‍ച്ചയില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി. ആര്‍. സോംദേവ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. നേതൃയോഗത്തില്‍ ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദേശീയ ജനാതിപത്യമുന്നണിയുടെ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ വിജയത്തെ സംബന്ധിച്ചാണ് പ്രത്യേക ചര്‍ച്ച നടന്നത്. എം.ടി രമേശിന്റെ സ്ഥാനാര്‍ത്ഥിത്വം എന്‍.ഡി.എ വോട്ട് ബാങ്കില്‍ വലിയ മാറ്റം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം സംബന്ധിച്ചിടത്തോളം എം.ടി രമേശ് മികച്ച മത്സരാര്‍ത്ഥിയാണെന്ന് ജില്ലാ സമിതി വിലയിരുത്തി.

അതേ സമയം, കേരളത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ നിര്‍ണ്ണയം മികവുറ്റതായിരുന്നുവെന്നും എന്‍.ഡി.എ ഘടകകക്ഷി എന്ന നിലയില്‍ കേരളത്തിലെ എല്ലാ എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്കും ആര്‍.പി.ഐ(എ ) പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായി പി. ആര്‍. സോംദേവ് അറിയിച്ചു.

ജില്ലാ പ്രസിഡന്റ് ശ്രീ. ജൈസല്‍ പാറക്കടവിന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ട്രിപെന്റ റെസിഡന്‍സിയിലാണ് യോഗം ചേര്‍ന്നത്. സംസ്ഥാന സെക്രട്ടറി സുനില്‍ മന്നത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി ജാഫര്‍ കാരപറമ്പ് , ട്രഷറര്‍ വിജയരാജ് കഴുങ്ങാചേരി , വൈസ് പ്രസിഡന്റ് മേരികുട്ടി കെ. സി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

Share this Article

Leave a Comment