ലോക് സഭ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് മൂന്നില്‍ കൂടുതല്‍ സീറ്റില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് പി.ആര് സോംദേവ്. ആര്.പി.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്.പി.ഐ കോഴിക്കോട് ജില്ലാ നേതൃയോഗത്തില്‍ ലോകസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദേശീയ ജനാതിപത്യമുന്നണിയുടെ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടി കൂട്ടായ പ്രവര്‍ത്തനം നടത്തുന്നത് സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ച നടന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഇടത് വലത് മുന്നണികള്‍ കോഴിക്കോടിന്റെ വികസന സാധ്യതകള്‍ ഇല്ലാതാക്കിയെന്നും യോഗം വിലയിരുത്തി. മോദിയുടെ ഗ്യാരന്റി കോഴിക്കോടിന്റെ വികസനം സാക്ഷാത്കരിക്കുന്നതാണ.് ഇക്കാരണത്താല്‍
എം.ടി രമേശിന്റെ സ്ഥാനാര്‍ത്ഥിത്വം എന്‍.ഡി.എ വോട്ട് ബാങ്കില്‍ വലിയ മാറ്റം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തെ സംബന്ധിച്ചിടത്തോളം എം.ടി രമേശ് മികച്ച മത്സരാര്‍ത്ഥിയാണെന്നും ജില്ലാ സമിതി വിലയിരുത്തി.
അതേ സമയം, കേരളത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ നിര്‍ണ്ണയം മികവുറ്റതായിരുന്നുവെന്നും എന്‍.ഡി.എ ഘടകകക്ഷി എന്ന നിലയില്‍ കേരളത്തിലെ എല്ലാ എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ക്കും ആര്.പി.ഐ(എ ) പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും പി. ആര്. സോംദേവ് പറഞ്ഞു. കോഴിക്കോട് ട്രിപെന്റ റെസിഡന്‍സിയില്‍ ചേര്‍ന്നയോഗത്തില്‍ ആര്.പി.ഐ ജില്ലാ പ്രസിഡന്റ് ശ്രീ. ജൈസല്‍ പാറക്കടവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സുനില്‍ മന്നത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി ജാഫര്‍ കാരപറമ്പ് , ട്രഷറര്‍ വിജയരാജ് കഴുങ്ങാചേരി , വൈസ് പ്രസിഡന്റ് മേരികുട്ടി കെ.സി തുടങ്ങിയവര്‍ സംസാരിച്ചു.