Newsperseconds.com

കോണ്‍ഗ്രസ് പട്ടികയില്‍ ഇനി മാറ്റമില്ല; പത്മജയുടെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളുന്നു; വി.ഡി സതീശന്‍

Capture

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിളുടെ സര്‍പ്രൈസ് ലിസ്റ്റില്‍ ഇനി മാറ്റമൊന്നും ഉണ്ടാകാനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പട്ടിക ഇന്നുതന്നെ പ്രഖ്യാപിക്കും. പതിനാറു സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഇന്നലെ തന്നെ തീരുമാനമെടുത്തിട്ടുണ്ടെന്നും അതില്‍ ഇനി വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, കോണ്‍ഗ്രസിന്റെ പേരില്‍ പത്മജാ വേണുഗോപാല്‍ പറയുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ഇലക്ഷന്‍ പ്രചാരണത്തിന്റെ പേരില്‍ പണം വാങ്ങിയെന്ന ആരോപണം പാര്‍ട്ടി തള്ളുകയാണ്. പ്രചാരണത്തിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട് ഒരു പരാതിയും പാര്‍ട്ടിക്കുളളില്‍ പത്മജ ഉന്നയിച്ചിട്ടില്ല.

പത്മജാ വേണുഗോപാല്‍ ബിജെപിയില്‍ പോയതില്‍ സിപിഎമ്മിന് പങ്കുണ്ടെന്നും വിഡി സതീശന്‍ ആരോപിച്ചു. കോണ്‍ഗ്രസില്‍ നിന്നും ഒരാള്‍ ബിജെപിയില്‍ പോയത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മാനസികമായി വിഷമമുണ്ടാക്കും, ഞങ്ങളെ ദുര്‍ബലപ്പെടുത്തും എന്നൊക്കെയായിരുന്നു സിപിഎമ്മിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇതിനുള്ള ഉത്തരം ഞങ്ങള്‍ പറയാതെ തന്നെ വൈകാതെ നിങ്ങള്‍ക്ക് മനസ്സിലാകും എന്നാണ് വിഡി സതീശന്‍ പറഞ്ഞത്. കൂടാതെ, കേരളത്തിലെ കോണ്‍ഗ്രസുകാരെ ബിജെപിയിലെത്തിക്കാന്‍ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വിവരങ്ങള്‍ വൈകാതെ പുറത്ത് വരുമെന്നും സതീശന്‍ തുറന്നടിച്ചു.

Share this Article

Leave a Comment