Newsperseconds.com

കട്ടപ്പനയില്‍ നടന്നത് നരബലിയെന്ന് സംശയം; പിതാവിനേയും നവജാതശിശുവിനേയും കൊന്ന് കുഴിച്ചുമൂടി; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

Capture

ഇടുക്കി: മോഷണക്കേസ് പ്രതിയെ ചോദ്യം ചെയ്തതില്‍ പുറത്ത് വന്നത് ഇരട്ടകൊലപാതകത്തിന്റെ തെളിവുകള്‍. നവജാത ശിശുവിനെയും വൃദ്ധനെയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. കട്ടപ്പനയില്‍ ഒരു മോഷണക്കേസില്‍ കഴിഞ്ഞ ദിവസമാണ് നല്ലാനിക്കല്‍ വിഷ്ണു (27), സുഹൃത്ത് നിതിന്‍ എന്നിവരെ പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിനിടെ പോലീസിന് തോന്നിയ ചില സംശയത്തിന്റെ പേരിലാണ് കൂടുതല്‍ അന്വേഷണം നടത്തിയത്. ക്രൂര കൊലപാതകം നടന്നതായുള്ള സംശയം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്.

പ്രതി വിഷ്ണുവിന്റെ പിതാവിനെ കഴിഞ്ഞ കുറേ കാലങ്ങളായി കാണാനില്ല. ഇതില്‍ ബന്ധുക്കള്‍ കട്ടപ്പന പോലീസില്‍ പരാതിയും നല്‍കിയിരുന്നു. നവജാത ശിശുവിനെയും വൃദ്ധനെയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. പിടിയിലായ പ്രതികളില്‍ ഒരാള്‍ പൂജാരിയാണ്. ആഭിചാര കൊലപാതകമാണോ നടന്നതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിന് പിന്നില്‍ മന്ത്രവാദവും സ്വത്ത് തര്‍ക്കവും ആണെന്നുമാണ് പ്രാഥമിക നിഗമനം. പിതാവിനേയും നവജാത ശിശുവിനെയും കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചു മൂടിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം.

അതേ സമയം, വീടിനുള്ളില്‍ പോലീസ് നടത്തിയ അടിസ്ഥാനത്തില്‍ മന്ത്രവാദം നടന്നതായുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വിഷ്ണുവും അമ്മയും വാടകയ്ക്കാണ് താമസിക്കുന്നത്. വീട്ടില്‍ നടത്തിയ തിരച്ചിനിടയില്‍ അസ്വാഭാവികമായ ചിലത് വീട്ടില്‍ കണ്ടെത്തി. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമെ കൊലപാതകങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.

Share this Article

Leave a Comment