Newsperseconds.com

പിതൃസ്മരണയില്‍ ബലിദര്‍പ്പണം നടത്താന്‍ ആലുവമണപ്പുറത്ത് എത്തിയത് ആയിരക്കണക്കിനു വിശ്വാസികള്‍

Capture

കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് ബലിതര്‍പ്പണം നടത്തി പിതൃസ്മരണ പുതുക്കാന്‍ ആലുവമണപ്പുറത്ത് എത്തിയത് ആയിരക്കണക്കിനു വിശ്വാസികള്‍. ഇന്നലെ രാത്രിയോടെ ആരംഭിച്ച ബലിതര്‍പ്പണം ഞായറാഴ്ച വരെ നീളും. കുംഭമാസത്തിലെ അമാവാസി അവസാനിക്കുന്ന ഞായറാഴ്ച ഉച്ചവരെ ബലിതര്‍പ്പണം തുടരും. ഇന്നലെ ഉച്ചമുതല്‍ ആലുവ മണപ്പുറത്തേക്ക് ഭക്തരുടെ ഒഴുക്കായിരുന്നു.

ദേവസ്വം ബോര്‍ഡിന്റെ 116 ബലിത്തറകളാണ് പുരോഹിതര്‍ ലേലത്തില്‍ എടുത്തത്. ഒരേസമയം 5000 പേര്‍ക്ക് ബലിയിടാനുള്ള സൗകര്യമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മണപ്പുറത്ത് തയ്യാറാക്കിയത്. ബലിയിടാന്‍ പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ മുതല്‍ ക്ഷേത്രദര്‍ശനത്തിനും വന്‍ തിരക്ക് അനുഭവപ്പെട്ടു. റൂറല്‍ എസ്പി വൈഭവ് സക്സേനയുടെ 1250 പൊലീസുകാരുടെ നേതൃത്വത്തിലായിരുന്നു സുരക്ഷ ഏര്‍പ്പെടുത്തിയത്. ശനിയാഴ്ച പകല്‍ രണ്ടുവരെ ഗതാഗതനിയന്ത്രണം തുടരും.

Share this Article

Leave a Comment