ഡല്‍ഹി: ഏറെക്കാലം കോണ്‍ഗ്രസിന്റെ സ്വന്തമായിരുന്ന അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് മത്സരിച്ച് ജയിച്ച സ്ഥാനാര്‍ത്ഥിയാണ് സ്മൃതി ഇറാനി. അന്ന് വെല്ലുവിളിച്ചത് സ്മൃതി ഇറാനിയെങ്കില്‍ ഇന്ന് വയനാട്ടില്‍ രാഹുല്‍ഗാന്ധിയെ തോല്‍പ്പിക്കാനെത്തുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ത്ഥി നുസ്രത്ത് ജഹാനാണ്. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ആര്‍പിഐ സ്ഥാനാര്‍ത്ഥിയായി ശ്രീമതി നുസ്റത്ത് ജഹാനെ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ രാംദാസ് അത്വാല പ്രഖ്യാപിച്ചു.
എന്‍ഡിഎ ഘടകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നോമിനിയായി ആര്‍.പി.ഐ ദേശീയ വൈസ് പ്രസിഡന്റ് മലയാളിയായ നുസ്രത്ത് ജഹാനെ കേന്ദ്രസഹമന്ത്രി രാംദാസ് അത്താവാല പ്രഖ്യാപിച്ചത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ. രാജീവ്മേനോന്റെ സാന്നിധ്യത്തിലാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. എയര്‍ലൈന്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന നുസ്രത്ത് ജഹാന്‍ അടുത്തിടെയാണ് സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രരായി നുസ്രത്ത് ജഹാന്‍ മത്സരിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധിക്കെതിരെ മലയാളിയായ നുസ്രത്ത് ജഹാന്‍ മത്സരിക്കാന്‍ എത്തുമ്പോള്‍ കോണ്‍ഗ്രസിന്റെ സുരക്ഷിതമായ മണ്ഡലം അടിപതറാന്‍ സാധ്യതകള്‍ ഏറെയാണ്.

രാഹുല്‍ഗാന്ധി വയനാട്ടില്‍ നിന്നും മാറേണ്ട സാഹചര്യം നിലവിലില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ വീണ്ടും വയനാട്ടില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. സുരക്ഷിതമണ്ഡലം എന്ന നിലയ്ക്കാണ് രോഹുല്‍ഗാന്ധിയോട് വയനാട്ടില്‍ തന്നെ മത്സരിക്കണമെന്ന് സര്‍വ്വേ ടീം അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായാണ് നുസ്രത്ത് ജഹാന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ആര്‍പിഐ നടത്തിയത്. സമൂഹത്തില്‍ ഏറെ അറിയപ്പെടുന്നതും കോഴിക്കോട് സ്വദേശിയുമായ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയയായ വനിതാ നേതാവുമായ നുസ്രത്ത് ജഹാന്‍ മത്സര രംഗത്ത് ഇറങ്ങുമ്പോള്‍ വയനാട്ടിലെ ജനങ്ങള്‍ പിന്തുണക്കുമെന്നതും ഉറപ്പാണ്.

അതേ സമയം, വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കോരള ഘടകത്തിന്റ സംസ്ഥാന പ്രസിഡന്റ് പി ആര്‍ സോംദേവ് നേതൃത്വം നല്‍കി. ഇന്നലെ ചേര്‍ന്ന ചര്‍ച്ചയില്‍ സംസ്ഥാന നേതാക്കന്മാരടക്കം പങ്കെടുത്തു. 501 അംഗ കമ്മിറ്റിയെ രൂപീകരിച്ച് കൊണ്ടാണ് പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട് നുസ്രത്ത് ജഹാന്റെ ഫേസ്ബുക്ക് പോസ്റ്റും വന്നിട്ടുണ്ട്. റിപ്ബളിക്കന്‍ പാര്‍ട്ടി എക്‌സിക്യുട്ടീസ് കമിറ്റിയില്‍ വയനാട് മല്‍സരിക്കാന്‍ തന്നോട് നിര്‍ദ്ദേശിച്ചതായും എന്‍.ഡി.എ സര്‍ക്കാരിനു വേണ്ടി ഞാനും എന്റെ സഹപ്രവര്‍ത്തകരും ഇനി വയനാട്ടിലേക്ക് എത്തുമെന്നും നുസ്രത്ത് അറിയിച്ചു.