Newsperseconds.com

വയനാടിന്റെ മണ്ണില്‍ ആര്‍പിഐ സ്ഥാനാര്‍ത്ഥി നുസ്‌റത്ത് ജഹാന്‍ ചരിത്ര വിജയം കുറിക്കും; ഡോ. രാജീവ്‌മേനോന്‍

Untitled 1

ബിജെപി സ്ഥാപകന്‍ ശ്രീ മുരളി മനോഹര്‍ ജോഷിയുടെ അനുഗ്രഹവുമായി വയനാട്ടിലെ ആര്‍പിഐ സ്ഥാനാര്‍ത്ഥി നുസ്‌റത്ത് ജഹാന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു. ഡല്‍ഹിയിലെ വസതിയില്‍ വെച്ചാണ് മുരളിമനോഹറുമായി കൂടിക്കാഴ്ച നടത്തിയത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ. രാജീവ്‌മേനോന്റെ നിര്‍ദ്ദേശപ്രകാരമാണ് മുരളീമനോഹര്‍ ജോഷിയുമായി നുസ്‌റത്ത് ജഹാന്‍ കൂടിക്കാഴ്ച നടത്തിയത്. അടുത്ത ദിവസം തന്നെ വയനാടിന്റെ മണ്ണിലേക്ക് നുസ്‌റത്ത് ജഹാന്‍ എത്തുമെന്നാണ് ഡോ. രാജീവ്‌മേനോന്‍ ന്യൂസ്‌പെര്‍ സെക്കന്റ്‌സിനോട് വ്യക്തമാക്കിയിട്ടുള്ളത്.

അതേ സമയം, വളരെ സജ്ജീവമായ തെരഞ്ഞെടുപ്പ് പ്രചരണങ്ങളായിരിക്കും വയനാട്ടില്‍ നടക്കുക. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കരുത്ത് തെളിയിക്കുന്ന പ്രചരണപരിപാടികളാണ് വയനാട്ടില്‍ ലക്ഷ്യം വെക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടായിരിക്കും നുസ്‌റത്ത് ജഹാന്റെ പോരാട്ടമെന്നും രാജീവ് മേനോന്‍ പറഞ്ഞു. കോഴിക്കോട് സ്വദേശിയും ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയയായ വനിതാ നേതാവുമായ നുസ്‌റത്ത് ജഹാനെ വയനാട്ടിലെ ജനങ്ങള്‍ പുന്തുണക്കുമെന്ന് പൂര്‍ണ്ണവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകത്തിന്റ സംസ്ഥാന പ്രസിഡന്റ് പി ആര്‍ സോംദേവ് നേതൃത്വം നല്‍കി. 501 അംഗ കമ്മിറ്റിയെ രൂപീകരിച്ച് കൊണ്ടാണ് പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്. ചര്‍ച്ചയില്‍ സംസ്ഥാന നേതാക്കന്മാരടക്കം പങ്കെടുത്തു. വയനാട് മണ്ഡലത്തില്‍ വികസനോന്മുഖ കേരളത്തിനുവേണ്ടി രാഹുല്‍ ഗാന്ധിക്കെതിരെ നുസ്‌റത്ത് ജഹാന്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസിനേല്‍ക്കുന്നത് ഏറ്റവും വലിയ വെല്ലുവിളിയാണെന്നും ഡോ. രാജീവ് മേനോന്‍ വ്യക്തമാക്കി. കഴിഞ്ഞ തവണ രാഹുല്‍ തരംഗം ഉണ്ടായത് പോലെ ഇത്തവണ ഉണ്ടാവില്ലെന്നാണ് ഡോ. രാജീവ്‌മേനോന്റെ പ്രവചനം. പകരം കോഴിക്കോട്ടുകാരിയായ നുസ്‌റത്ത് ജഹാന് വയനാട്ടില്‍ ചരിത്രവിജയം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Share this Article

Leave a Comment