Newsperseconds.com

വനിതകള്‍ക്കും ന്യൂനപക്ഷസമുദായങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന പ്രസ്ഥാനമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ; ഡോ. രാജീവ്‌മേനോന്‍

Capture

കോഴിക്കോട്: വനിതകള്‍ക്കും ന്യൂനപക്ഷസമുദായങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന പ്രസ്ഥാനമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയെന്ന് ഡോ. രാജീവ്‌മേനോന്‍. ഇന്ത്യയിലെ വിവിധ സ്‌റ്റേറ്റുകളിലായി നൂറിലധികം മണ്ഡലങ്ങളിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിട്ടുള്ളത്. അതില്‍ ഏതാണ്ട് 60 ശതമാനത്തോളം സ്ത്രീകളും ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള വ്യക്തികളെയുമാണ് സ്ഥാനാര്‍ത്ഥികളായി പരിഗണിച്ചിട്ടുള്ളത്.

രാജ്യത്ത് 30 ശതമാനം സ്ത്രീകളെ തെരഞ്ഞെടുപ്പിലും മറ്റു എല്ലാ കാര്യങ്ങളിലും പരിഗണിക്കണം എന്ന തീരുമാനം നിലനില്‍ക്കെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും അത്തരത്തിലുള്ള തീരുമാനവും കൈക്കൊള്ളാത്തത് ഖേദകരമാണെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. കേരളത്തില്‍ കിട്ടിയ ഒരു സീറ്റില്‍ ന്യൂനപക്ഷ സമുദായത്തിലെ വനിതയെ പരിഗണിച്ചത് തന്നെ മറ്റുള്ളവര്‍ക്ക് മാതൃകയാവാന്‍ വേണ്ടിയാണ്. പാര്‍ട്ടി അത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത് അഭിമാനകരമാണെന്നും ഡോ. രാജീവ്‌മേനോന്‍ ന്യൂസ്‌പെര്‍ സെക്കന്റ്‌സിനോട് പറഞ്ഞു.

വയനാട്ടിലെ പ്രചരണപരിപാടികള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കരുത്ത് തെളിയിക്കുന്നതായിരിക്കും. രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടായിരിക്കും നുസ്റത്ത് ജഹാന്റെ പോരാട്ടം നടക്കുക.
നുസ്രത്ത് ജഹാന്‍ കോഴിക്കോട് സ്വദേശിയും ദേശീയ രാഷ്ട്രീയത്തില്‍ തന്റേതായ പേര് തെളിയിച്ച വ്യക്തിയുമാണ്. രാഹുല്‍ ഗാന്ധിക്കെതിരെ ന്യൂനപക്ഷ സമുദായത്തില്‍പെട്ട വനിതാ സ്ഥനാര്‍ഥിയെ തന്നെ രംഗത്ത് ഇറക്കിയതും കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാകുമെന്നതില്‍ സംശയമില്ലെന്നും ഡോ. രാജീവ്‌മേനോന്‍ കൂട്ടിച്ചേര്‍ത്തു.

കൂടാതെ, വയനാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉയര്‍ന്ന പരിഗണന നല്‍കുക എന്നത് തന്നെയാണ് ഞങ്ങളുടെ ആദ്യത്തെ അജണ്ട. നുസ്‌റത്ത് ജഹാന്‍ എന്ന സ്ഥാനാര്‍ത്ഥിയിലൂടെ പുതിയൊരു വയനാട് എന്ന ലക്ഷ്യം ഞങ്ങള്‍ സാക്ഷാത്കരിക്കുകയും ജില്ലയില്‍ സമഗ്രവികസനം കൊണ്ടുവരികയും ചെയ്യും. വികസനോന്മുഖ വയനാടിനുവേണ്ടി രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച് നുസ്‌റത്ത് ജഹാന്‍ വിജയം കൈവരിക്കുമെന്നതില്‍ പാര്‍ട്ടിക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്. ജനങ്ങള്‍ ആഗ്രഹിക്കുന്ന വികസനം വയനാട്ടില്‍ കൊണ്ടുവന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കരുത്ത് തെളിയിക്കുമെന്നും ഡോ. രാജീവ്‌മേനോന്‍ വ്യക്തമാക്കി.

 

Share this Article

Leave a Comment