Newsperseconds.com

പേരാമ്പ്രയിലൈ അനുവിന്റെ മരണം; ശരീരത്തിലെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കുടുംബാംഗങ്ങള്‍;ചുവന്ന ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം

Capture

കോഴിക്കോട്: പേരാമ്പ്രയിലൈ അനുവിന്റെ മരണം കൊലപാതകമെന്ന് സംശയിച്ച് പോലീസ്. അനുവിന്റെ മൃതദേഹം കണ്ടെത്തിയ തോടിന്റെ അടുത്ത് കണ്ട ചുവന്ന ബൈക്ക് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ പോകാനായി മുളിയങ്ങലിലേക്ക് കാല്‍നടയായാണ് വീട്ടില്‍നിന്ന് അനു പുറപ്പെട്ടത്. പിന്നീട് അനുവിനെ തോട്ടിലാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചുകിടന്നതായി കണ്ടത്.

സംഭവസമയം ചുവന്ന ബൈക്കില്‍ സഞ്ചരിച്ച ആള്‍ മോഷ്ടാവാണെന്നാണ് പൊലീസിന്റെ നിഗമനം. അനുവിന്റെ ശരീരത്തില്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടമായിരുന്നു. കമ്മല്‍ മാത്രമാണ് അനുവിന്റെ മൃതദേഹത്തില്‍ നിന്ന് ലഭിച്ചതെന്നും സ്വര്‍ണമാല, രണ്ട് മോതിരം, ബ്രേസ്ലെറ്റ്, പാദസരം എന്നിവയെല്ലാം നഷ്ടപ്പെട്ടിരുന്നതായി വീട്ടുകാര്‍ പറയുന്നു. തോട്ടില്‍ അര്‍ധനഗ്‌നയായിട്ടിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ബൈക്കുകാരന്‍ മോഷ്ടാവാണെന്ന നിഗമനത്തിലാണ് പൊലീസ്.

 

Share this Article

Leave a Comment