മണ്ണാര്‍ക്കാട്: കണ്ടമംഗലത്ത് വീടിനകത്ത് കയറികൂടിയ കൂറ്റന്‍ രാജവെമ്പാലയെ ദ്രുതപ്രതികരണ സേന പിടികൂടി. പുറ്റാനിക്കാട് ജുമാമസ്ജിദിന് സമീപമുള്ള കോഴിക്കോടന്‍ വീട്ടില്‍ ഹംസ മുസ്ലിയാരുടെ വീട്ടിലാണ് രാജവെമ്പാല കയറിയത്. വീടിന്റെ വാതില്‍ തുറന്നുകിടന്ന സാഹചര്യത്തിലാണ് രാജവെമ്പാല അകത്തു കയറിയത്.
പാമ്പ് ഹാളില്‍ നിന്ന് പിന്നീട് കോണിപ്പടിയുടെ അടിയില്‍ കയറിക്കൂടി. കൊച്ചു കുട്ടികളടക്കം വീട്ടിലുണ്ടായതിനാല്‍ രാജവെമ്പാലയെ കണ്ടതോടെ വീട്ടുകാരും പരിഭ്രമിച്ചു. വീട്ടുകാര്‍ ഉടന്‍ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ദ്രുതപ്രതികരണ സേന എത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്. ആദ്യമായിയാണ് ഈ പ്രദേശത്ത് രാജവെമ്പാലയെ കാണുന്നതെന്നും വീട്ടുകാര്‍ പറയുന്നു.