കോഴിക്കോട് പേരാമ്പ്രയിലെ അനു വധക്കേസിലെ പ്രതിയായ മുജീബ് റഹ്മാന്‍ 29 വര്‍ഷമായി നിരവധി കേസുകളില്‍ പ്രതിയായിരുന്നുവെന്ന് പോലീസ്. സ്ത്രീകളെ അക്രമിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ കവരുന്നതാണ് ഇയാളുടെ സ്ഥിരം മോഷണരീതി. 56 കേസുകളില്‍ മുജീബ് റഹ്മാന്‍ പ്രതിയാണ്. ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവരുന്നത് മുജീബിന്റെ പതിവ് രീതിയാണ്. പിടിക്കപ്പെട്ട് ജയിലില്‍ നിന്ന് ഇറങ്ങിയാലും മുജീബ് ഇത് തന്നെയാണ് ചെയ്യുക.
വിവിധ ജില്ലകളിലായാണ് മുജീബിന്റെ മോഷണരീതികള്‍ പയറ്റുന്നത്. പത്തൊമ്പതാം വയസില്‍ ആദ്യമായിട്ട് പിടിച്ചുപറിയിലാണ് മുജീബ് മോഷണം തുടങ്ങുന്നത്. ഏറെ വൈകാതെ വാഹന മോഷണത്തിലേക്ക് മുജീബ് കടന്നു. കേരളത്തില്‍ നിന്ന് കാറുകള്‍ മോഷ്ടിച്ച് തമിഴ്നാട്ടിലെത്തിച്ച് കുപ്രസിദ്ധ വാഹന മോഷ്ടാവ് വീരപ്പന്‍ റഹീമിന് കൈമാറും. പിന്നീട് പത്ത് വര്‍ഷത്തോളം ഇത് തന്നെ ആയിരുന്നു മുജീബ് ചെയ്‌തോണ്ടിരുന്നത്.
അതിനു ശേഷം മോഷണം പിടിച്ചുപറി എന്നിവക്കൊപ്പം സ്ത്രീകളെ ആക്രമിച്ച് ബലാത്സംഗം ചെയ്യുകയും ആഭരണങ്ങള്‍ കവരുന്നതുമായിരുന്നു മുജീബിന്റെ രീതി.
മുജീബ് റഹമാന്‍ ഒരു കൊടുംകുറ്റവാളിയുടെ ലിസ്റ്റില്‍ പെട്ടിട്ടും എങ്ങനെ പുറത്തിറങ്ങി എന്നതില്‍ ഇപ്പോഴും സംശയമാണ്. പേരാമ്പ്രയില്‍ അനുവിനെ തലക്കടിച്ച് ബോധരഹിതയാക്കിയാണ് വെള്ളത്തില്‍ ചവിട്ടി താഴ്ത്തിയത്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 56 കേസുകള്‍ മുജീബിനെതിരെ നിലവിലുണ്ട്. എന്നാല്‍ ശിക്ഷിക്കപ്പെട്ടത് ചുരുക്കം കേസുകളില്‍ മാത്രമാണ്.