കോഴിക്കോട്: വയനാട്ടില്‍ ആനിരാജയെ സി പി എം കുരുതിക്ക് കൊടുക്കുകയാണെന്ന് ആര്‍പിഐ സംസ്ഥാന പ്രസിഡന്റ് പി.ആര് സോംദേവ്. രാഹുല്‍ ഗാന്ധിയും നുസ്റത്ത് ജഹാനും തമ്മിലാണ് മത്സരം നടക്കുക. രാഹുല്‍ഗാന്ധിക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തിയാണ് നുസ്റത്ത് ജഹാന്റെ പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് പ്രതിപക്ഷ നേതാവാകാനാണ്. മോദി ഗ്യാരന്റിയാണ് ആര്.പി.ഐയുടെ നേതാവ് നുസ്രത്ത് ജഹാന്. കോഴിക്കോട് സ്വദേശിയും ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയയായ വനിതാ നേതാവുമായ നുസ്റത്ത് ജഹാനെ വയനാട്ടിലെ ജനങ്ങള്‍ പുന്തുണക്കുമെന്ന് പൂര്‍ണ്ണവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ബിജെപി സ്ഥാപക നേതാവ് ശ്രീ മുരളി മനോഹര്‍ ജോഷിയുടെ അനുഗ്രഹവും ആശിര്‍വാദവും സ്വീകരിച്ചാണ് ആര്‍പിഐ സ്ഥാനാര്‍ത്ഥി നുസ്റത്ത് ജഹാന് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചതെന്നും പി ആര് സോംദേവ് വ്യക്തമാക്കി.
വളരെ സജ്ജീവമായ തെരഞ്ഞെടുപ്പ് പ്രചരണങ്ങളാണ് വയനാട്ടില്‍ നടക്കുക. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കരുത്ത് തെളിയിക്കുന്ന പ്രചരണ പരിപാടികളാണ് വയനാട്ടില്‍ ലക്ഷ്യം വെക്കുന്നത്. 24-ാം തീയതി വൈകിട്ട് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തുന്ന നുസ്രത്ത് ജഹാനെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.ആര് സോംദേവ് വന്‍ സ്വീകരണം നല്‍കും. ജില്ലയില്‍ നിന്നുള്ള ആയിരകണക്കിന് പ്രവര്‍ത്തകരും ദേശീയ വൈസ് പ്രസിഡന്റ് നുസ്രത്ത് ജഹാനെ സ്വീകരിക്കാന്‍ എത്തും. 25-ാം തീയതി ചെമ്പഴത്തി ,അരുവിപ്പുറം ,
ശിവഗിരി പാളയം ഇമാം, ബിഷപ്പ് ഹൗസ്, കവടിയാര്‍ കൊട്ടാരം, ശാന്തിഗിരി
പൗര്‍ണ്ണമിക്കാവ് ക്ഷേത്രത്തില്‍ നടക്കുന്ന ആദിവാസി ഗോത്ര വിഭാഗത്തില്‍പ്പെട്ട 216 യുവതി യുവാക്കളുടെ വിവാഹത്തില്‍ പങ്കെടുക്കും. 26-ാം തീയതി മാതാ അമൃതാനന്ദമയി ദേവിയെ കണ്ട് അനുഗ്രഹം തേടും. തുടര്‍ന്ന് ട്രയിന്‍ മാര്‍ഗ്ഗം ജന്മനാടായ കോഴിക്കോട് എത്തുന്ന നുസ്രത്ത് ജഹാനെ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജയിസലിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും 27-ാം തീയതി വയനാട്ടിലേക്ക് തുറന്ന ജീപ്പിലായിരിക്കും പോവുക
തിരഞ്ഞെടുപ്പ് പ്രചരണത്തിനായി 300 ഓളം ഫുള്‍ ടൈമര്മാരെയാണ് നിശ്ചയിച്ചിട്ടുള്ളത്. കൂടാതെ 501 അംഗതിരഞ്ഞെടുപ്പ് കമ്മറ്റിയെയും തിരഞ്ഞെടുത്തു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി ആര്.സി.രാജീവ്, ജില്ലാ പ്രസിഡന്റ് ജയിസല്‍ പാറക്കടവ്, സംസ്ഥാന സെക്രട്ടറിമാരായ ഷരീഫ് ബാബു, സുനില്‍ മന്നത്ത് തുടങ്ങിയവരും പങ്കെടുത്തു.