തൃശൂര്‍ കേച്ചേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കേച്ചേരി മേഖല ഡിവൈഎഫ്‌ഐ പ്രസിഡന്റ് സുജിത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മൂലമാണ് മരണ കാരണമെനാണ് പൊലീസ് നിഗമനം.
സിപിഐഎം കേച്ചേരി മേഖല ഓഫീസിലാണ് സുജിത്തിനെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുജിത്തിന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികെയാണ്.