തിരുവനന്തപുരം: വിഴിഞ്ഞത്ത് ടിപ്പറില്‍ നിന്നും കല്ല് തെറിച്ചുവീണ് വിദ്യാര്‍ത്ഥി മരിച്ച
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സുരക്ഷാ വീഴ്ച പരിശോധിച്ച് 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമന്നാണ് ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും നിര്‍ദേശം നല്‍കിയത്. ഇന്ന് രാവിലെ വിഴിഞ്ഞത്തേക്ക് കല്ല് കൊണ്ടു പോയ ടിപ്പറില്‍ നിന്ന് കല്ല് തെറിച്ച് വീണാണ് അപകടം ഉണ്ടായത്.
വിഴിഞ്ഞം മുക്കോല സ്വദേശിയും ബിഡിഎസ് വിദ്യാര്‍ത്ഥിയുമായ അനന്തുവാണ് മരിച്ചത്. മൃതദേഹം നാളെ നിംസ് കോളേജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം വീട്ടില്‍ എത്തിക്കും. നിംസ് കോളേജ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു അനന്തു.