Newsperseconds.com

മണി നേരിട്ടതിലും വലിയ ജാതിഅധിക്ഷേപമാണ് തനിക്ക് ഉണ്ടാവുന്നത്; സത്യഭാമയുടെ ജാതി അധിക്ഷേപത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകും; ആര്‍എല്‍വി രാമകൃഷ്ണന്‍

Capture

സത്യഭാമയുടെ ജാതി അധിക്ഷേപത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍. സത്യഭാമയുടെ പരാമര്‍ശം പട്ടികജാതി സമൂഹത്തെ ലക്ഷ്യമിട്ടുള്ളതാണ്. മണി നേരിട്ടത്തിലും വലിയ ജാതിയധിക്ഷേപമാണ് താന്‍ നേരിടുന്നതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍. നിരന്തരം ജാതി അധിക്ഷേപം നേരിടുകയാണ്. മണി ജീവിച്ചിരിക്കുമ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥയെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

ജാതിയുടേയും നിറത്തിന്റേയും പേരില്‍ കലാഭവന്‍ മണിയുടെ അനിയനായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെയാണ് മോഹിനിയാട്ടം അധ്യാപിക പരിഹസിച്ച് സംസാരിച്ചത്. ഒരു യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് തിരുവനന്തപുരം സ്വദേശിയായ കലാമണ്ഡലം സത്യഭാമ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പ്രതികരിച്ചു. ജീര്‍ണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും രാമകൃഷ്ണന്‍ അറിയിച്ചു.

മോഹിനി ആയിരിക്കണം മോഹിനിയാട്ടം കളിക്കേണ്ടതെന്നും ഇയാളെ കണ്ടാല്‍ കാക്കയുടെ നിറം പോലെയാണെന്നുമായിരുന്നു പരാമര്‍ശം. മോഹിനിയാട്ടം സ്ത്രീകള്‍ക്കുള്ളതാണ് എന്നും സത്യഭാമ അധിക്ഷേപിച്ചു. ഒരു പുരുഷന്‍ കാലും അകത്തി വച്ച് മോഹിനിയാട്ടം കളിക്കുക എന്നാല്‍ ഇതുപോലെ ഒരു അരോചകം വേറെയില്ല. മോഹിനിയാട്ടം ആണ്‍പിള്ളേര്‍ക്ക് പറ്റണമെങ്കില്‍ അതുപോലെ സൗന്ദര്യം ഉണ്ടാകണം. ആണ്‍പിള്ളേരില്‍ സൗന്ദര്യമുള്ളവരുണ്ട്. അവരായിരിക്കണം. ഇവനെ കണ്ടു കഴിഞ്ഞാല്‍ ദൈവം പോലും, പെറ്റ തള്ള സഹിക്കില്ല എന്നായിരുന്നു അധ്യാപിക സത്യഭാമയുടെ പരാമര്‍ശം.

Share this Article

Leave a Comment