Newsperseconds.com

സിദ്ധാര്‍ത്ഥന്‍ എട്ട് മാസത്തോളം തുടര്‍ച്ചയായി പീഡിപ്പിക്കപ്പെട്ടിരുന്നു; പല ദിവസങ്ങളിലും മുറിയില്‍ വെച്ച് നഗ്നനാക്കി; പുതിയ വെളിപ്പെടുത്തലുകള്‍

Capture

കല്‍പറ്റ: പൂക്കോട് വെറ്ററിനറി കോളജില്‍ ക്രൂരറാഗിങ്ങിനിരയായി മരണപ്പെട്ട സിദ്ധാര്‍ത്ഥന്‍ എട്ട് മാസത്തോളം തുടര്‍ച്ചയായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് ആന്റിറാഗിങ് സ്‌ക്വാഡ് റിപ്പോര്‍ട്ട്. എസ്എഫ്‌ഐ നേതാക്കളടക്കമുള്ളവരാണ് സിദ്ധാര്‍ത്ഥനെ റാഗിങ്ങിന് ഇരയാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഹോസ്റ്റലില്‍ താമസം തുടങ്ങിയതു മുതല്‍ എല്ലാ ദിവസവും കോളജ് യൂണിയന്‍ പ്രസിഡന്റും എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ അരുണിന്റെ മുറിയില്‍ സിദ്ധാര്‍ത്ഥന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നതായിരുന്നു നിര്‍ദ്ദേശം.

ദിവസവും രാവിലെയും വൈകിട്ടും അരുണിന്റെ മുറിയില്‍ ഹാജറാവുമായിരുന്നു സിദ്ധാര്‍ത്ഥ്. പല ദിവസങ്ങളിലും നഗ്‌നനാക്കി സിദ്ധാര്‍ത്ഥിനെ അരുണ്‍ റാഗ് ചെയ്തു. സിദ്ധാര്‍ത്ഥന്റെ പിറന്നാള്‍ ദിനത്തില്‍ ഹോസ്റ്റലിലെ ഇരുമ്പുതൂണില്‍ കെട്ടിയിട്ട് പെട്രോള്‍ ഒഴിച്ചു തീയിടുമെന്നു ഭീഷണിപ്പെടുത്തി. ക്യാമ്പസില്‍ എല്ലാ തലത്തിലും സജീവമായിരുന്ന സിദ്ധാര്‍ത്ഥനെ ഒതുക്കണമെന്ന് കോളജ് യൂണിയന്‍ നേതൃത്വം തീരുമാനിച്ചിരുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍, നിയമോപദേശം തേടിയശേഷം അന്തിമ റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ക്കു നല്‍കാനാണു ആന്റിറാഗിങ് സ്‌ക്വാഡിന്റെ തീരുമാനം.

Share this Article

Leave a Comment