Newsperseconds.com

യുവ ഡോക്ടര്‍ അഭിരാമിയുടെ ആത്മഹത്യ; മരണകാരണം അമിത അളവില്‍ അനസ്‌തേഷ്യ കുത്തിവച്ചത്; പോലീസ് അന്വേഷണം ആരംഭിച്ചു

Capture

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ അഭിരാമി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.

ആത്മഹത്യകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. അഭിരാമിയുടെ വിവാഹം കഴിഞ്ഞിട്ട് ആറ് മാസമായി. കുടുംബ പ്രശ്‌നങ്ങളോ മറ്റ് എന്തെങ്കിലുമാണോ ആത്മഹത്യക്ക് കാരണം എന്നും പരിശോധിക്കും.

ഇന്നലെ വൈകിട്ട് ആയിരുന്നു മെഡിക്കല്‍ കോളേജിന് സമീപമുള്ള ഫ്‌ലാറ്റില്‍ അഭിരാമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളനാട് സ്വദേശിയായ അഭിരാമി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സീനിയര്‍ റെസിഡന്റ് ഡോക്ടര്‍ ആയി പ്രവര്‍ത്തിക്കുകയാണ്.

Share this Article

Leave a Comment