Newsperseconds.com

ഇടുക്കിയില്‍ ആദിവാസി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചു; ഹോസ്റ്റല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

Capture

മൂന്നാര്‍: ഇടുക്കിയില്‍ ആദിവാസി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച ഹോസ്റ്റല്‍ ജീവനക്കാരനെതിരെ പരാതി. സംഭവത്തില്‍ ഹോസ്റ്റല്‍ ജീവനക്കാരനായ സത്താറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. മൂന്നാര്‍ എംആര്‍എസ് ഹോസറ്റലിലെ വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്.

ജില്ലയിലെ പല ഭാഗത്തുള്ള ആദിവാസി മേഖലയിലുള്ള കുട്ടികള്‍ താമസിച്ച് പഠിക്കുന്ന ഹോസ്റ്റലാണിത്. വിദ്യാര്‍ഥികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ജീവനക്കാരന്‍ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കെതിരെ മുമ്പും പല രീതിയിലുള്ള പരാതികള്‍ ഉണ്ടായിരുന്നു. സത്താറിനെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യും.

Share this Article

Leave a Comment