Newsperseconds.com

സംസ്ഥാനത്ത് കനത്ത ചൂട് തുടരും; ഉയര്‍ന്ന താപനിലയില്‍ പാലക്കാട് കത്തുന്നു

Capture

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും കനത്ത ചൂട് തുടരുന്നു. 39.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി പാലക്കാടാണ് ഏറ്റവും ഉയര്‍ന്ന ചൂട്. സാധാരണയെക്കാള്‍ 1.9 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ് പാലക്കാട്ടെ ചൂട്. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം എന്നീ ജില്ലകളിലും ഉയര്‍ന്ന താപനിലയാണ്. സാധരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം.

സൂര്യാഘാതമേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ വെയിലത്ത് ജോലി ചെയ്യുന്നവരുടെ സമയം ഏപ്രില്‍ 30 വരെയാണ് പുനക്രമീകരിച്ചത്. താപനില ഉയരുന്ന സാഹചര്യത്തിലാണ് ലേബര്‍ കമ്മിഷണറേറ്റിന്റെ പുനക്രമീകരിച്ച ഉത്തരവ്. 11 തൊട്ട് മൂന്ന് മണി വരെയുള്ള സമയങ്ങളില്‍ പുറത്തിറങ്ങാതിരിക്കാന്‍ കാലാവസ്ഥവകുപ്പ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

പുനലൂര്‍ 38.5 ഡിഗ്രി സെല്‍ഷ്യസും വെള്ളനികര 38 ഡിഗ്രി സെല്‍ഷ്യസും കണ്ണൂര്‍ എയര്‍പോര്‍ട്ട് പ്രദേശത്ത് 37.2 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയ താപനില. രാജ്യത്തെ ഉയര്‍ന്ന ചൂട് ഗുജറാത്തിലെ ബുജില്‍ രേഖപ്പെടുത്തി. 41.6 ഡിഗ്രി സെല്‍ഷ്യസാണ് ബുജില്‍ അനുഭവപ്പെട്ട ചൂട്.

Share this Article

Leave a Comment