Newsperseconds.com

വയനാട് മണ്ഡലത്തില്‍ നിന്ന് നുസ്റത്ത് ജഹാനെ പിന്‍വലിക്കുന്നത് അമിത്ഷായുടെയും ജെ.പി നന്ദയുടെയും നിര്‍ദ്ദേശപ്രകാരം; എന്‍ഡിഎക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും ആര്‍.പി.ഐ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍

Kkkk

വയനാട് ലോക്സഭ മണ്ഡലത്തിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ത്ഥി നുസ്റത്ത് ജഹാന്‍ മത്സര രംഗത്ത് നിന്ന് പിന്‍വലിക്കുന്നതായി ആര്‍.പി.ഐ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍ പറഞ്ഞു. ആര്‍.പി.ഐ കേന്ദ്രകമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് വയനാട് ലോക്സഭ മണ്ഡലത്തില്‍ നിന്ന് നുസ്റത്ത് ജഹാന്‍ പിന്മാറുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ കേരള സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കെ. സുരേന്ദ്രന്‍ വയനാട്ടില്‍ മത്സരിക്കുമ്പോള്‍ നുസ്റത്ത് ജഹാനും മത്സരിച്ച് കഴിഞ്ഞാല്‍ എന്‍ഡിഎക്കുള്ളില്‍ ആശയക്കുഴപ്പം വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ നുസ്റത്ത് ജഹാന്‍ മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് കേന്ദ്ര നേതൃത്വം അറിയിക്കുകയായിരുന്നു. ബി.ജെ.പിയുടെ കേന്ദ്ര നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ആര്‍പിഐ തീരുമാനമെടുത്തതെന്നും ഡോ. രാജീവ്മേനോന്‍ വ്യക്തമാക്കി.

അമിത് ഷാ, ജെപി നദ്ദ, പ്രകാശ് ദാവേദ്കര്‍ തുടങ്ങിയ കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടന്നത്. നരേന്ദ്രമോദിയുടെ ആശയങ്ങള്‍ക്ക് വേണ്ടിയും ഇന്ത്യക്ക് വേണ്ടിയും നിലനില്‍ക്കുന്നവരായതിനാല്‍ കേന്ദ്രനേതാക്കളുടെ നിര്‍ദ്ദേശാനുസൃതം മുന്നോട്ട് പോകുകയാണെന്നും ഡോ. രാജീവ്മേനോന്‍ പറഞ്ഞു. കൂടാതെ പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ നുസ്റത്ത് ജഹാനെ അതിന്റെ ഭാഗമാക്കുമെന്ന് ചര്‍ച്ചയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ പൂര്‍ണ്ണ ഉറപ്പോട് കൂടിയാണ് നുസ്റത്ത് ജഹാന്‍ പിന്മാറിയതെന്നും ഡോ. രാജീവ്മേനോന്‍ ന്യൂസ്പെര്‍ സെക്കന്റ്സിനോട് പറഞ്ഞു.

എന്‍.ഡി.എയുടെ മുതിര്‍ന്ന കേന്ദ്രനേതാക്കള്‍ നിര്‍ദ്ദേശിക്കുമ്പോള്‍ അത് അനുസരിച്ച് മുന്നോട്ട് പോകേണ്ടത് പാര്‍ട്ടിയുടെ കൂടെ കടമയാണ്. നരേന്ദ്രമോദിയുടെ ആശയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്നും പിന്തുണ നല്‍കും. കൂടാതെ കേരളത്തില്‍ ബി.ജെ.പിക്ക് കൂടുതല്‍ പിന്തുണയും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കുകയും ചെയ്യുമെന്ന് ഡോ. രാജീവ്മേനോന്‍ പറഞ്ഞു. അതേ സമയം, ജനതാദള്‍ പാര്‍ട്ടി, എല്‍ജെഡി തുടങ്ങിയ എല്ലാ പാര്‍ട്ടികള്‍ക്കും അഭിനന്ദനവും നന്ദിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ അറിയിക്കുകയാണെന്നും ഡോ. രാജീവ് മേനോന്‍ കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment