Newsperseconds.com

കേരള സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റ് പൂര്‍ണ്ണ പരാജയമാണെന്ന് നിര്‍മല സീതാരാമന്‍

Capture

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റ് പൂര്‍ണ്ണ പരാജയമാണെന്ന് നിര്‍മല സീതാരാമന്‍. 2016 മുതല്‍ തുടങ്ങിയതാണ് കേരളത്തിന്റെ പ്രശ്‌നം, കടം എടുക്കാന്‍ പരിധിയുണ്ട്, എന്നാല്‍ പരിധിയും കഴിഞ്ഞു തിരിച്ചടക്കാന്‍ കഴിയാത്ത രീതിയിലാണ് നിലവില്‍ കേരളത്തിന്റെ കടമെടുപ്പെന്നും നിര്‍മല സീതാരാമന്‍ വിമര്‍ശിച്ചു. തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു നിര്‍മല സീതാരാമന്‍.

കേരളത്തിലെ ഭരണാധികാരികള്‍ സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കിറ്റെക്‌സ് പോലെയുള്ള കമ്പനികള്‍ കേരളം വിട്ട് തെലങ്കാനയിലേക്ക് പോകുന്നത് കേരളം വ്യവസായ സൗഹൃദം അല്ലാത്തത് കൊണ്ടാണെന്നും കുറ്റപ്പെടുത്തി. വ്യവസായങ്ങള്‍ കൂട്ടമായി കേരളം വിടുന്നുവെന്നത് സംസ്ഥാന സര്‍ക്കാരിന്റെ പോരായ്മയാണെന്നും അവര്‍ വിമര്‍ശിച്ചു.

Share this Article

Leave a Comment