Newsperseconds.com

കേരളത്തില്‍ ക്രിസ്റ്റ്യന്‍ വെല്‍ഫെയര്‍ ബോര്‍ഡ് സ്ഥാപിക്കേണ്ടത് നിര്‍ബന്ധം; ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് ഡോ.രാജീവ് മേനോന്‍

Untitled 1 Recovered

പ്രത്യാശയുടെ സന്ദേശവുമായി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് ആര്‍പിഐ ദേശിയ സംഘടന ജനറല്‍ സെക്രട്ടറി ഡോ.രാജീവ് മേനോന്‍. പഞ്ചാബ് സ്റ്റേറ്റിലെ ക്രിസ്റ്റ്യന്‍ വെല്‍ഫെയര്‍ ബോര്‍ഡ് പോലെ കേരളത്തില്‍ താമസിക്കുന്ന ക്രൈസ്തവരുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായി സംസ്ഥാന തലത്തില്‍ ഒരു ക്രിസ്റ്റ്യന്‍ വെല്‍ഫെയര്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും രാജീവ്‌മേനോന്‍ പറഞ്ഞു.

യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓര്‍മ്മ കൊണ്ടാടുന്ന ഈ ദിനത്തില്‍ തിന്മയുടെയും അസത്യത്തിന്റെയും ജയം താല്‍ക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികള്‍ തേടാതെ കഷ്ടങ്ങള്‍ സഹിച്ചും സത്യത്തിനു വേണ്ടി നില നില്‍ക്കണമെന്നും ഡോ.രാജീവ്‌മേനോന്‍ വ്യക്തമാക്കി. ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ ചരിത്രസംഭവത്തിന്റെ ഓര്‍മയ്ക്ക് വേണ്ടിയാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഈ അവസരത്തില്‍, കേരളത്തിലെ എല്ലാ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി സഹോദരങ്ങള്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേരുന്നുവെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.

സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാള്‍ കൂടിയാണ് ഈസ്റ്റര്‍. 51 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ക്രിസ്ത്യാനികള്‍ യേശുക്രിസ്തുവിന്റെ പീഡാനുഭവത്തെ അനുസ്മരിക്കാനും അതില്‍ പങ്കുചേരാനും ഒത്തുകൂടുന്നുണ്ട്. എന്നാല്‍, ക്രൈസ്തവ സമൂഹത്തിന്റെ ക്ഷേമത്തിനും ശാക്തീകരണത്തിനും കേരളത്തില്‍ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ല. അത് കൊണ്ട് തന്നെ ക്രിസ്റ്റ്യന്‍ വെല്‍ഫെയര്‍ ബോര്‍ഡ് കേരളത്തില്‍ നിര്‍ബന്ധമായും രൂപീകരിക്കേണ്ടതുണ്ടെന്നും ക്രിസ്റ്റിയന്‍ സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും ഡോ. രാജീവ്‌മേനോന്‍ വ്യക്തമാക്കി.

Share this Article

Leave a Comment