Newsperseconds.com

തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ സ്വന്തം വീടിന്റെ മുറ്റത്ത് ഗൃഹനാഥന് ദാരുണാന്ത്യം; ബിജുവിന്റെ കുടുംബത്തിന് 5 ലക്ഷം വനംവകുപ്പിന്റെ ധനസഹായം

Capture

പത്തനംതിട്ട: തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ സ്വന്തം വീടിന്റെ മുറ്റത്ത് ഗൃഹനാഥന് ദാരുണാന്ത്യം. തുലാപ്പള്ളി പുളിയന്‍കുന്നുമല സ്വദേശി ബിജു (58)4 ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിന്ന് അനക്കം കേട്ട് പുറത്ത് ഇറങ്ങിയപ്പോള്‍ ആന ആക്രമിക്കുകയായിരുന്നു.

കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് തുലാപ്പള്ളിയില്‍ നാട്ടുകാര്‍ സംഘടിച്ചു. കണമല ഫോറസ്റ്റ് സ്റ്റേഷന്‍ പിക്കറ്റ് ചെയ്യാനാണ് തീരുമാനം. കാട്ടാന ശല്യത്തില്‍ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മേഖലയില്‍ കിടങ്ങ് കുഴിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. സ്വന്തം വീടിന്റെ മുറ്റത്ത് നിന്നാണ് ബിജു കൊല്ലപ്പെട്ടത്. എന്ത് സുരക്ഷയാണ് ഞങ്ങള്‍ക്ക് ഉറപ്പാക്കുന്നതെന്നായിരുന്നു നാട്ടുകാരുടെ ചോദ്യം.

അതേ സമയം, കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വനംവകുപ്പ് അറിയിച്ചു. സ്ഥലത്തെത്തിയ ആന്റോ ആന്റണി എംപിയോട് നാട്ടുകാര്‍ ക്ഷുഭിതരായി. വനം മന്ത്രി എ കെ ശശീന്ദ്രനെ ഒന്നിനും കൊള്ളില്ലെന്ന് ആന്റോ ആന്റണി ആരോപിച്ചു. വനം വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണം. പ്രശ്‌നപരിഹാരം ഉണ്ടായിട്ടേ സ്ഥലത്ത് നിന്ന് മടങ്ങൂ എന്നും ആന്റോ ആന്റണി പറഞ്ഞു.

Share this Article

Leave a Comment