Newsperseconds.com

രാജ്യത്താകമനം വരും ദിവസങ്ങളില്‍ അതികഠിന ചൂട്; 20 ദിവസം വരേ നീണ്ടേക്കാവുന്ന ഉഷ്ണതരംഗം; മുന്നറിയിപ്പ്

Capture

ന്യൂഡല്‍ഹി: രാജ്യത്താകമാനം വരുന്ന ദിവസങ്ങളില്‍ അതികഠിന ചൂടിന് സാധ്യത. 20 ദിവസം വരേ നീണ്ടേക്കാവുന്ന ഉഷ്ണതരംഗം ഉണ്ടായേക്കുമെന്ന് കേന്ദ്ര ഭൗമ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും സാധാരണയിലും ഉയര്‍ന്ന താപനില അനുഭവപ്പെടും. പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖല, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, വടക്കന്‍ ഒഡിഷ എന്നിവിടങ്ങളിലും താപനില ഉയര്‍ന്നേക്കും.

സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 41.2 ഡിഗ്രി സെല്‍ഷ്യസാണ് ബാഗല്‍കോട്ടില്‍ രേഖപ്പെടുത്തിയതെന്ന് ഐഎംഡി പറഞ്ഞു. വെള്ളിയാഴ്ച വരെ വരണ്ട കാലാവസ്ഥയാണ് പ്രവചിച്ചത്. ജില്ലകളുടെ ചില ഭാഗങ്ങളില്‍ പരമാവധി താപനില രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയരാനും സാധ്യതയുണ്ട്. ഇലക്ഷന്‍ പ്രചരണത്തിനായി പുറത്തിറങ്ങുന്നവര്‍ സൂര്യാഘാതമേല്‍ക്കുന്നത് ശ്രദ്ധിക്കണമെന്നും കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share this Article

Leave a Comment