Newsperseconds.com

ഹാസിറയും സഹാ അലിയും നാല് വര്‍ഷമായിട്ട് പ്രണയത്തില്‍; ആലപ്പുഴയില്‍ ഹോംസ്‌റ്റേ ജീവനാക്കാരിയുടെ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് പ്രതി

Capture

ആലപ്പുഴ: ആലപ്പുഴയിലെ ഹോംസ്റ്റേയിലെ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് പ്രതി സഹാ അലി. അസമിലേക്ക് കൊണ്ടുപോകാണമെന്നും ഒരുമിച്ചു താമസിക്കണമെന്നും ഹാസിറ നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. ആലപ്പുഴയില്‍ വൈശ്യംഭാഗത്ത് ഹോംസ്റ്റേയിലാണ് 45 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അയനാസ് എന്ന ഹോംസ്റ്റേയിലെ ജീവനക്കാരിയായ ആസം സ്വദേശിനി ഹസീറ കൗദുമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം ആണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.

ഇന്നലെ രാവിലെ മുതല്‍ ഹസീറയേ കാണാനില്ലാത്തതിനാല്‍ തിരച്ചില്‍ നടത്തുകയായിരുന്നു. തിരച്ചിലില്‍ ഹോംസ്റ്റേക്ക് സമീപത്തെ ഷെഡിലെ വാട്ടര്‍ടാങ്കിന് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴുത്തില്‍ പര്‍ദ്ദയുടെ ഷാള്‍ മുറുകിയ നിലയിലായിരുന്നു മൃതദേഹം. ഹസീറയുടെ സ്വര്‍ണ്ണത്തിന്റെ കമ്മല്‍ കാതില്‍ നിന്ന് പറിച്ചെടുത്ത നിലയിലായിരുന്നു. നാല് മാസമായി ഹോംസ്റ്റേയില്‍ ജോലി ചെയ്തു വരികയാണ് ഹസീറ. ഭര്‍ത്താവ് ,മകന്‍ എന്ന് പറഞ്ഞുകൊണ്ട് ഹസീറയെ രണ്ട് പേര്‍ ഹോംസ്റ്റേയില്‍ കാണാന്‍ വരാറുണ്ടായിരുന്നു. ഇവരെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം.

ഹാസിറയും സഹാ അലിയും നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു. അലിക്കു നാട്ടില്‍ ഭാര്യയും കുട്ടികളുമുണ്ട്. എന്നാല്‍ ഇവരുടെ ബന്ധത്തെ ചൊല്ലി അലിയുടെ വീട്ടില്‍ പ്രശ്നം ഉണ്ടായിരുന്നു. അസമിലേക്കു കൊണ്ട് പോകാം എന്ന് പറഞ്ഞാണ് സഹാ അലി രാത്രി ഹോം സ്റ്റേയില്‍ എത്തിയത്. പോകാനുള്ള ബാഗുകളെല്ലാം ഹാസിറ തയ്യാറാക്കി വെച്ചിരുന്നു. കൊലപാതകത്തിന് ശേഷം സഹാ അലി രക്ഷപ്പെടുകയായിരുന്നു. റിസോര്‍ട്ടിലെ മുറിക്ക് പുറത്ത് വാട്ടര്‍ടാങ്കിന് സമീപമായിരുന്നു മൃതദേഹം കിടന്നിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Share this Article

Leave a Comment