തൃശൂര്‍: തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ആസ്തി രേഖകള്‍ അടക്കം വ്യക്തമാക്കുന്ന നാമനിര്‍ദ്ദേശ പത്രിക പുറത്തു വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തിരുനെല്‍വേലിയില്‍ 82.4 ഏക്കര്‍ സ്ഥലവും സുരേഷ് ഗോപിയുടെ പേരില്‍ 1.87 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുണ്ട്. 40000 രൂപ കൈയിലുണ്ട്. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 24 ലക്ഷം രൂപയും 7 ലക്ഷം രൂപയുടെ മ്യൂച്വല്‍ ഫണ്ട്/ ബോണ്ട് എന്നിവയുമുണ്ട്.
ഭാര്യയുടെ പേരില്‍ 54 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണ്ണവും 2 മക്കളുടെ പേരില്‍ 36 ലക്ഷം രൂപ വരുന്ന സ്വര്‍ണവുമുണ്ട്. സുരേഷ് ഗോപിക്ക് 4 കോടി 68 ലക്ഷം രൂപയാണ് ആകെ വരുമാനം. 2023 – 24 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ അടിസ്ഥാനമാക്കിയാണ് കണക്ക്. 1025 ഗ്രാം സ്വര്‍ണം സുരേഷ് ഗോപിയുടെ കൈവശമുണ്ട്. പോസ്റ്റോഫീസില്‍ 67 ലക്ഷം രൂപയുടെ നിക്ഷേപവും ഉണ്ടെന്ന് രേഖകള്‍ പറയുന്നു.ഏഴ് കേസുകളും സ്ഥാനാര്‍ത്ഥിയുടെ പേരിലുണ്ട്.
ഭാര്യയ്ക്ക് 4.13 ലക്ഷം വരുമാനമുണ്ട്. 4.07 കോടിയിലധികം രൂപയുടെ ജംഗമ ആസ്തിയാണുള്ളത്. രണ്ട് മക്കളുടെ പേരില്‍ 3 കോടിയിലേറെ രൂപയുടെ ജംഗമ ആസ്തിയുണ്ട്. സുരേഷ് ഗോപിയുടെ പേരില്‍ 1.87 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുണ്ട്. ഒപ്പം 2.53 കോടി രൂപ വിലവരുന്ന എട്ട് വാഹനങ്ങളും വിവിധ ബാങ്കുകളില്‍ ലോണുണ്ടെന്നും സുരേഷ് ഗോപി പത്രികയില്‍ വെളിപ്പെടുത്തി.