Newsperseconds.com

കണ്ണൂര്‍ പാനൂരിലെ ബോംബ് സ്‌ഫോടനം; ചികിത്സയിലുണ്ടായിരുന്ന യുവാവ് മരിച്ചു; പാര്‍ട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി സിപിഐഎം

Capture

കണ്ണൂര്‍: കണ്ണൂരിലെ പാനൂരില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ മരിച്ചു. പാനൂര്‍ കൈവേലിക്കല്‍ സ്വദേശി ഷെറിന്‍ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഐഎം വ്യക്തമാക്കി. പാര്‍ട്ടി സമാധാനപരമായ തെരഞ്ഞെടുപ്പ് പ്രചരണങ്ങളാണ് നടത്തിവരുന്നത്. സ്ഫോടനത്തില്‍ പരിക്കുപറ്റിയ ബിനീഷ്, ഷെറിന്‍ എന്നിവര്‍ സിപിഎം പ്രവര്‍ത്തകരെ അക്രമിച്ച കേസിലുള്‍പ്പെടെ പ്രതിയാണ്. ആ ഘട്ടത്തില്‍ തന്നെ ഇയാളെ പാര്‍ട്ടി തളളി പറഞ്ഞതുമാണ്. സ്ഫോടനത്തില്‍ പരിക്കുപറ്റിയവര്‍ സിപിഎം പ്രവര്‍ത്തകര്‍ എന്ന നിലയിലുള്ള പ്രചരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വ്വം എതിരാളികള്‍ നടത്തുകയാണെന്നും പാര്‍ട്ടി അറിയിച്ചു.

അതേ സമയം, അപകടത്തില്‍ പരിക്കേറ്റ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇരുവരും സിപിഎം പ്രവര്‍ത്തകരാണെന്ന് ആരോപണം ഉണ്ട്. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ഉഗ്ര സ്ഫോടനം നടന്നത്. മരിച്ച ഷെറിന്റെ ഇരുകൈപ്പത്തിയും അറ്റുപോയിരുന്നു. കൂടാതെ മുഖത്തും ഗുരുതര പരിക്കേറ്റിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മുളിയാത്തോട് സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമഗ്രവും, വിശദവുമായ അന്വേഷണം നടത്തണമെന്നും സിപിഐഎം പ്രസ്താവനയില്‍ പറഞ്ഞു.

Share this Article

Leave a Comment