Newsperseconds.com

പാനൂര്‍ സ്‌ഫോടനക്കേസ്; മുഖ്യ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് പിടിയില്‍

Capture

കണ്ണൂര്‍: പാനൂര്‍ സ്‌ഫോടനക്കേസിലെ പ്രധാന സൂത്രധാരനായ ഡിവൈഎഫ്‌ഐ നേതാവ് പിടിയില്‍. ഡിവൈഎഫ്‌ഐ കുന്നോത്ത്പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലാണ് പിടിയിലായത്. പാലക്കാട് നിന്നാണ് ഷിജാലിനെ പിടി കൂടിയത്. മറ്റൊരു പ്രതി അക്ഷയും പിടിയിലായി. പാനൂര്‍ സ്‌ഫോടന കേസില്‍ അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ ഉണ്ടെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് സമ്മതിച്ചിരുന്നു. തെറ്റുകാരെന്ന് തെളിഞ്ഞാല്‍ ഇവരെ ഡിവൈഎഫ്‌ഐ സംരക്ഷിക്കില്ലെന്നും സംഘടനാ തലത്തില്‍ പരിശോധന നടത്തുമെന്നും സനോജ് പറഞ്ഞിരുന്നു.

അതേ സമയം, പാനൂരില്‍ നടന്ന ബോംബ് സ്‌ഫോടനത്തിനും നിര്‍മ്മാണത്തിനും പിന്നില്‍ സിപിഐഎമ്മുകാരാണെന്നാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചിരുന്നു. ബോംബ് പൊട്ടി പരിക്കേറ്റത് സിപിഐഎമ്മുകാര്‍ക്കാണ്. മരിച്ചയാളുടെ വീട്ടില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തിയതും വിവാദമായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ഷിജാലിനെ പിടികൂടിയത്.

Share this Article

Leave a Comment