Newsperseconds.com

സിദ്ധാര്‍ത്ഥന്റെ മരണം; സിബിഐ സംഘം പൂക്കോട് വെറ്ററിനറി കോളജിലെത്തി പരിശോധന നടത്തി

Capture

കല്‍പ്പറ്റ: സിദ്ധാര്‍ത്ഥന്റെ കേസന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം പൂക്കോട് വെറ്ററിനറി കോളജിലെത്തി പരിശോധന നടത്തി. കോളജിലെ റാഗിങ് വിരുദ്ധ സ്‌ക്വാഡിന്റെ റിപ്പോര്‍ട്ടുകള്‍, ക്ലാസ് രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ സിബിഐ പരിശോധിച്ചു. ഇന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന്റെയും അമ്മാവന്റെയും മൊഴി രേഖപ്പെടുത്തും.

കോളജ് ഹോസ്റ്റല്‍, സിദ്ധാര്‍ഥന്‍ ആള്‍ക്കൂട്ട വിചാരണയ്ക്കിരയായ 21-ാം നമ്പര്‍ മുറി, നടുമുറ്റം, വാട്ടര്‍ ടാങ്ക് സ്ഥാപിച്ച കോളജ് കാമ്പസിനകത്തെ കുന്ന് എന്നിവിടങ്ങളെല്ലാം കഴിഞ്ഞ ദിവസം അന്വേഷണസംഘമെത്തി പരിശോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റാഗിങ്ങുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും രേഖകളും പരിശോധിച്ചത്. റിപ്പോര്‍ട്ടുകള്‍ സിബിഐ കസ്റ്റഡിയിലെടുത്തു.

സംഭവ ദിവസം ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാര്‍ഥികളുടെയും സിദ്ധാര്‍ത്ഥന്റെ സഹപാഠികളുടെയും മൊഴി സിബിഐ രേഖപ്പെടുത്തി. ഇന്നും നാളെയുമായി കൂടുതല്‍ വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തും. വൈത്തിരി റെസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് വിദ്യാര്‍ഥികളുടെ മൊഴി സിബിഐ രേഖപ്പെടുത്തിയത്.

Share this Article

Leave a Comment