Newsperseconds.com

അബ്ദുറഹീമിന് മുന്നിലുള്ളത് വെറും 4 നാള്‍ മാത്രം; ഇനി വേണ്ടത് 17 കോടി രൂപ; കൈകോര്‍ത്ത് കേരളം

Capture

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന് ഇനിയുള്ളത് 4 നാള്‍ മാത്രം. റഹീമിനായി ഇതിനോടകം ലഭിച്ചത് 17 കോടി രൂപയാണ്. ഇനി വേണ്ടത് 17 കോടി രൂപയാണ്. ഏപ്രില്‍ 16ന് അകം 34 കോടി രൂപയാണ് റഹീമിനായി നല്‍കേണ്ടത്. ഭീമമായ ഈ തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അബ്ദുറഹീമിന്റെ കുടുംബവും നാട്ടുകാരും. കേരളത്തില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമായി നിരവധി ആളുകളാണ് പണം അയക്കുന്നത്. റഹീമിന്റെ ജീവന്‍ രക്ഷിക്കാനുള്ള കൂട്ടായ പരിശ്രമത്തിലാണ് സോഷ്യല്‍മീഡിയയും.

മകന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് അബ്ദുറഹീമിന്റെ മാതാവ് ഫാത്തിമ. മോചന തുക സ്വരൂപിക്കാന്‍ എല്ലാ രീതിയിലും ശ്രമം നടത്തുന്നുണ്ട്. രാഷ്ട്രീയക്കാരും സിനിമപ്രവര്‍ത്തകരും വരെ ഈ ഒരു കൂട്ടായ്മയില്‍ പങ്ക് ചേര്‍ന്ന് പണം അയക്കുന്നുണ്ട്. നാട്ടുകാര്‍ ഒത്തുചേര്‍ന്ന് കൂടുതല്‍ പണം കണ്ടെത്താന്‍ ശ്രമം നടത്തുന്നുണ്ട്. സുമനസ്സുകളുടെ സഹായം ലഭിച്ചാല്‍ മാത്രമെ അബ്ദുറഹീമിന് ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് സാധ്യമാകൂ.

Share this Article

Leave a Comment