Newsperseconds.com

രാമേശ്വരം കഫേ സ്‌ഫോടനം; മുഖ്യ ആസൂത്രകരെ എന്‍ഐഎ സംഘം കൊല്‍ക്കത്തയില്‍ നിന്ന് പിടികൂടി

Capture

കഴിഞ്ഞ മാസം ബംഗളൂരുവിലെ രാമേശ്വരം കഫേയില്‍ നടന്ന സ്ഫോടനത്തിലെ രണ്ട് പ്രധാന പ്രതികളെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. ബംഗാളിലെ കിഴക്കന്‍ മിഡ്നാപൂര്‍ ജില്ലയിലെ കാന്തിയില്‍ നിന്നാണ് മുസാവിര്‍ ഹുസൈന്‍ ഷാസേബ്, അബ്ദുള്‍ മത്തീന്‍ താഹ എന്നിവരെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തതെന്ന് ഏജന്‍സി അറിയിച്ചു.

സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകരാണ് ഇരുവരും. പ്രതികള്‍ വ്യാജ പേരുകളില്‍ കൊല്‍ക്കത്തയില്‍ കഴിയുകയായിരുന്നു. ബംഗാള്‍, കര്‍ണാടക, തെലങ്കാന, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ മുസാവിര്‍ ഹുസൈന്‍ ഷാസെബും അബ്ദുള്‍ മത്തീന്‍ താഹയും കൊല്‍ക്കത്തയിലേക്കുള്ള യാത്രാമധ്യേയാണ് പിടിയിലായത്.

Share this Article

Leave a Comment