തൃശ്ശൂര്‍: കേരളവര്‍മ്മ കോളേജില്‍ എസ്എഫ്‌ഐ വോട്ട് എണ്ണലില്‍ അട്ടിമറി നടത്തിയതായി പരാതി. ഒരു വോട്ടിന് ജയിച്ച കെഎസ്യു സ്ഥാനാര്‍ഥിയുടെ വോട്ടുകള്‍ റീകൗണ്ടിംഗ് ചെയ്യിച്ച് എസ്എഫ് ഐ സ്ഥാനാര്‍ത്ഥി 11 വോട്ടുകള്‍ക്ക് അധികാരത്തിലേറി. തൃശൂര്‍ കേരളവര്‍മ്മ കോളേജിലാണ് പാതിരാത്രി വരെ നീണ്ട നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കെഎസ് യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ആണ് ആദ്യം വോട്ടെണ്ണിയപ്പോള്‍ 1 വോട്ടിന് വിജയിച്ചത്. എന്നാല്‍ പിന്നീട് എസ്എഫ്‌ഐ റീകൗണ്ടിംഗ് ആവശ്യപ്പെടുകയായിരുന്നു. റീകൗണ്ടിങ്ങിലാണ് 11 വോട്ട് ഭൂരിപക്ഷത്തില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥി അനിരുദ്ധന്‍ ജയിച്ചത്.
കേരള വര്‍മ്മ കോളേജിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കെഎസ്യു സ്ഥാനാര്‍ഥി ജയിച്ചെന്ന വാര്‍ത്തയെത്തിയത്. ഇതോടെ ആവേശഭരിതരായ കെഎസ്യു പ്രവര്‍ത്തകര്‍ ആഘോഷവും തുടങ്ങിയിരുന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ശ്രീക്കുട്ടന്‍ കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥിയാണ്. കെഎസ്യു വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.