Newsperseconds.com

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തിലെത്തും

Capture

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെയെത്തും. മൂന്ന് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. ചാലക്കുടി, പത്തനംതിട്ട, തിരുവന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പ്രചരണത്തിനാണ് പ്രിയങ്ക ഗാന്ധി എത്തുക.

രാവിലെ പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ വന്നിറങ്ങുന്ന അവര്‍ തൃശ്ശൂരിലേക്ക് പറന്ന് ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ തന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കും. ബെന്നി ബഹന്നാന്റെ തെരഞ്ഞെടുപ്പ് റാലിയിലാണ് ആദ്യം പങ്കെടുക്കുക. അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം പത്തനംതിട്ടയില്‍ എത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയ്ക്കായി പ്രചാരണം നടത്തും. തിരുവനന്തപുരം നഗരത്തില്‍ ശശി തരൂരിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയിലും പ്രിയങ്ക പങ്കെടുക്കും.

ഉച്ചയ്ക്ക് 2.30ന് പത്തനംതിട്ട നഗരസഭാ സ്റ്റേഡിയത്തിലെ റാലിയിലാണ് പ്രിയങ്ക പങ്കെടുക്കുക. ശക്തമായ ത്രികോണ മത്സരം നടക്കുന്ന പത്തനംതിട്ടയില്‍ സിപിഎമ്മിനായി മുന്‍ ധനമന്ത്രി തോമസ് ഐസക്കും ബിജെപിയ്ക്കായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ ആന്റോ ആന്റണിയുമാണ് സ്ഥാനാര്‍ഥികള്‍.

Share this Article

Leave a Comment