Newsperseconds.com

പി വി അന്‍വര്‍ വാ പോയ കോടാലിയെന്ന് വിഡി സതീശന്‍; രാഹുല്‍ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ വാക്ക്‌പോരുകള്‍ മുറുകുന്നു

2175406 Untitled 1

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ വാക്ക്‌പോരുകളില്‍ മുറുകി മുന്നണികള്‍. രാഹുല്‍ഗാന്ധിക്കെതിരെ പിവി അന്‍വര്‍ നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് രംഗത്തെത്തിയത്. പി വി അന്‍വറിന്റേത് മോശമായ പ്രസ്താവനയാണെന്നും ഇതെല്ലാം പിണറായി വിജയന്‍ പിന്നില്‍ നിന്ന് കൊണ്ട് പറയിപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പി വി അന്‍വര്‍ വാ പോയ കോടാലി ആണ്. പിണറായി വിജയന്‍ ആയുധമായി ഉപയോഗിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

അതേ സമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൂര്‍ണ്ണമായും ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. 20 സീറ്റും ലഭിക്കും. രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ വിമര്‍ശനം നിലവാരമില്ലാത്തതാണ്. മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണിതെന്നും വി ഡി സതീശന്‍ ആരോപിച്ചു. കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ബിജെപിയെ സുഖിപ്പിച്ച് കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment